ഹോട്ടലുകളിലും ബേക്കറികളിലും ഹെൽത്ത്​കാർഡില്ലാത്ത തൊഴിലാളികൾ നിരവധി

05:00 AM
10/07/2019
പത്തനംതിട്ട: ജില്ലയിൽ മിക്കഹോട്ടലുകളിലും ബേക്കറികളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ല. എച്ച്.ഐ.വി ഉൾപ്പെടെ ഗുരുതരരോഗങ്ങൾ ബാധിച്ചവർ ഹോട്ടലുകളിലും ബേക്കറികളിലും പണിയെടുക്കുന്നു. മൂന്ന് ദിവസം മുമ്പാണ് പത്തനംതിട്ടക്ക് സമീപത്തെ ഒരു പഞ്ചായത്തിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ എച്ച്.ഐ.വി ബാധിതനെന്ന് കണ്ടെത്തിയത്. ബംഗാൾ സ്വദേശിയായ 19കാരന് ഹെൽത്ത് കാർഡിനുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടൽ ഉടമ ഇയാളെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പരിശോധിച്ചപ്പോഴും എച്ച്.ഐ.വി ബാധ വ്യക്തമായി. ആരോഗ്യവകുപ്പ് ജീവനക്കാർ ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇെല്ലന്ന് കണ്ടെത്തുന്നുണ്ട്. ഇവർ ഹെൽത്ത് കാർഡ് എടുക്കണമെന്നും ഇതിനായി എലിസ ടെസ്റ്റ് നിർബന്ധമാണെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകുന്നുണ്ടെങ്കിലും പലരും നിഷേധ നിലപാട് തുടരുകയാണ്. ജില്ല ആസ്ഥാനത്തെ ഹോട്ടലുകളിലെ സ്ഥിതി പരിതാപകരമാണ്. ടൈഫോയ്ഡ്, കുഷ്ഠം, മന്ത്, ത്വഗ്രോഗങ്ങൾ തുടങ്ങിയവ ബാധിച്ച നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്. തട്ടുകടകളുടെ സ്ഥിതിയും ഇതുതന്നെ. നഗരത്തിലും സമീപത്തും തട്ടുകടകൾ െപരുകുകയാണ്. ഇവിടെ ജോലി എടുക്കുന്നവരിൽ ഒരാൾക്കുപോലും ഹെൽത്ത് കാർഡ് ഇല്ല. വൃത്തിഹീന അന്തരീക്ഷത്തിലാണ് ഭക്ഷണസാധനങ്ങൾ തയാറാക്കുന്നത്. പാത്രങ്ങൾ വ്യത്തിയായി കഴുകാറില്ല. കട ഉടമകളും തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാറില്ല. കുറഞ്ഞ കൂലിക്ക് ആരെയെങ്കിലും ജോലിക്ക് കിട്ടണമെന്നു മാത്രമേയുള്ളു. സ്ഥിരമായി ഒരു കടകളിലും ഇവർ ജോലിക്ക് നിൽക്കാറില്ല. ഇടക്കിടെ ജോലിസ്ഥലങ്ങൾ മാറിക്കൊണ്ടിരിക്കും. ബേക്കറി േബാർമകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ടൗണിൽനിന്ന് അൽപം അകലെ മാറിയാണ് മിക്ക ബോർമകളും പ്രവർത്തിക്കുന്നത്. അതിനാൽ ആരുടെയും ശ്രദ്ധ പതിയാറുമില്ല. ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താൻ ഹോട്ടലുകളിൽ കർശന പരിശോധന നടത്താനും ആരോഗ്യവകുപ്പ് തയാറായിട്ടില്ല. നേരേത്ത ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പുകളിലൂടെ കുറെ പേർക്ക് ഹെൽത്ത് കാർഡ് നൽകിയിരുെന്നങ്കിലും അവരിൽ മിക്കവരും മറ്റ് സ്ഥലങ്ങളിലേക്ക് മാറിപോയി. വൈദ്യുതി നിരക്ക് വർധന പിൻവലിക്കണം പത്തനംതിട്ട: ഇന്ധനവില വർധനക്ക് പിന്നാലെ കേരളത്തിലെ സാധാരണക്കാർക്ക് ഇരുട്ടടിയായ വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു. സാധരണക്കാർക്ക് കഠിനഭാരം നൽകുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളുടേതു ഉൾപ്പെടെ പിരിഞ്ഞുകിട്ടാനുള്ള 2800 കോടിയുടെ കുടിശ്ശികയുടെ കാര്യത്തിൽ കെ.എസ്.ഇ.ബി മൗനം പാലിക്കുകയാണെന്നും കുഞ്ഞുകോശി പോൾ കുറ്റപ്പെടുത്തി. മുസ്ലിംലീഗ് ജില്ല സ്പെഷൽ മീറ്റ് ചുങ്കപ്പാറ: മുസ്ലിംലീഗ് പത്തനംതിട്ട ജില്ല സ്പെഷൽ മീറ്റ് തിരുവല്ല ഗവ. െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ച രാവിലെ 10ന് നടക്കും. സംസ്ഥാന നേതാക്കളായ കെ.പി.എ. മജീദ്, കെ.എം. ഷാജി എം.എൽ.എ, എം. ഷംസുദ്ദീൻ എം.എൽ.എ എന്നിവർ പങ്കടുക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്പുറത്ത് അറിയിച്ചു.
Loading...
COMMENTS