Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതണ്ണിത്തോടി​െൻറ...

തണ്ണിത്തോടി​െൻറ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല

text_fields
bookmark_border
തണ്ണിത്തോടിൻെറ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല കോന്നി: കാലമെത്ര കഴിഞ്ഞിട്ടും തണ്ണിത്തോടിൻെറ വൈദ് യുതി പ്രതിസന്ധിക്ക് പരിഹാരമാകാത്തത് മലയോര മേഖലയെ ഇരുട്ടിലാക്കുന്നു. ചെറിയ കാറ്റോ മഴയോ വന്നാൽപോലും ദിവസങ്ങളോളം വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് പഞ്ചായത്തിൻെറ പല പ്രദേശങ്ങളിലും. നിരവധി കാരണങ്ങളാണ് ജനങ്ങൾക്ക് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടാനുള്ളത്. ഞള്ളൂർ മുതൽ തണ്ണിത്തോട് വരെ പ്രദേശത്തേക്ക് കടന്നുപോകുന്ന വനഭാഗത്തെ റോഡിനിരുവശത്തുമുള്ള മരങ്ങളുടെ ശിഖരങ്ങൾ കാറ്റിലും മഴയിലും ഒടിഞ്ഞ് വീഴുന്നത് വൈദ്യുതി തടസ്സത്തിന് കാരണമാകുന്നുണ്ട്‌. ഞള്ളൂർ മുതലുള്ള വനഭാഗത്ത് ഭൂഗർഭ വൈദ്യുതി കേബിൾ സ്ഥാപിച്ചെങ്കിൽ മാത്രമേ ഇതിന് പരിഹാമാവുകയുള്ളുവെന്നും നാട്ടുകാർ പറയുന്നു. ഒരു സ്ഥലത്ത് ഏഴായിരത്തിലധികം ഉപഭോക്താക്കൾ ഉണ്ടെങ്കിൽ അവിടെ പുതിയൊരു വൈദ്യുതി സെക്ഷൻ ഓഫിസ് ആരംഭിക്കണമെന്നാണ് നിയമം. എന്നാൽ, ഇവിടെ അതും നടപ്പാക്കിയിട്ടില്ല. മാത്രമല്ല തണ്ണിത്തോട് പ്രദേശത്ത് വൈദ്യുതി തകരാറുകൾ പരിഹരിക്കണമെങ്കിൽ 20 കിലോമീറ്റർ അകലെയുള്ള കോന്നിയിൽനിന്ന് ജീവനക്കാർ എത്തണം. മുമ്പ് വനത്തിനുള്ളിൽ കൂടിയാണ് വൈദ്യുതി ലൈനുകൾ കടന്നു പോയിരുന്നെങ്കിൽ ഇന്ന് കോന്നി തണ്ണിത്തോട് റോഡിൻെറ അരികിലേക്ക് ഇത് മാറ്റി സ്ഥാപിച്ചു. വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചിട്ടും പലയിടങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാക്കുന്നുണ്ട്‌. രാത്രി നിരവധി പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരകളാകുന്നു. അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം ജലവിതരണെത്തയും വ്യാപാര വ്യവസായ സ്ഥാപനങ്ങെളയും സാരമായി ബാധിക്കുന്നുണ്ട്. ശുദ്ധജല പദ്ധതികളിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻപോലും പലപ്പോഴും സാധിക്കാറില്ല. ഭൂഗർഭ വൈദ്യുതി കേബിളുകൾ മാത്രമാണ് ഈ പ്രതിസന്ധിക്ക് ഏക പരിഹാരമെന്നും ഇത് എത്രയും വേഗം നടപ്പാക്കണമെന്നും ആവശ്യമുയരുന്നു. പനി പടരുന്നു; ആശുപത്രികളിൽ അടിസ്ഥാന സൗകര്യം കുറവ് തിരുവല്ല: താലൂക്കിൽ പനി പടർന്നു പിടിക്കുന്നു. പനി ബാധിച്ച് താലൂക്ക് ആശുപത്രിയിലടക്കം ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ശരാശരി നാനൂറോളം പേരാണ് പനി ബാധിച്ച് ദിവസേന തിരുവല്ല താലൂക്ക് ആശുപത്രിയിൽ മാത്രം ചികിത്സ തേടിയെത്തുന്നത്. എത്തുന്നവരില്‍ പകുതിയിലേറെയും കുട്ടികളാണ്. തുടര്‍ച്ചയായുള്ള പനി മൂലം താലൂക്കിലെ പല വിദ്യാലയങ്ങളിലും ക്ലാസുകളില്‍ കുട്ടികളുടെ ഹാജര്‍ നിലപകുതിയോളമാണ്. താലൂക്കിലെ ചില സ്‌കൂളുകളില്‍ ഒരു ക്ലാസില്‍ തന്നെ പനിമൂലം പത്തിേലറെ കുട്ടികളാണ് അവധിയെടുക്കുന്നത്. വൈറല്‍ പനി പിടിപെട്ടാല്‍ ഒരാഴ്ചയാകും പനി സുഖപ്പെടാനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മലിനജലം കെട്ടിനില്‍ക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകളും കൂന്നുകൂടുന്ന ഖരമാലിന്യവും കൊതുകിനും ഈച്ചക്കും മുട്ടയിട്ടു പെരുകാന്‍ അനുകൂല സാഹചര്യമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. രോഗപ്രതിരോധ നടപടികളിലും നഗരസഭ ആരോഗ്യ വിഭാഗം കുറ്റകരമായ അലംഭാവമാണ് തുടരുന്നതെന്നു നഗരവാസികള്‍ പറയുന്നു. പഞ്ചദിന റിലേ സമരം പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 15 മുതൽ 19 വരെ പഞ്ചദിന റിലേ സമരം നഗരസഭ കവാടത്തിനു മുന്നിൽ നടത്തും. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടപള്ളി തോമസ്, ജില്ല അസി. സെക്രട്ടറിമാരായ ഡി. സജി, ബേബിച്ചൻ വെച്ചൂച്ചിറ, ജില്ല ട്രഷർ അടൂർ സേതു, വി.കെ. പുരുഷോത്തമൻ പിള്ള, എം.കെ. സജി, അബ്ദുൽ ഷുക്കൂർ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story