Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠിപ്പുമുടക്കിൽ സ്കൂൾ...

പഠിപ്പുമുടക്കിൽ സ്കൂൾ ഗേറ്റ് കെ.എസ്.യു പൂട്ടി

text_fields
bookmark_border
അടൂര്‍: സ്കൂൾ തുറക്കും മുമ്പ് ഗേറ്റ് പൂട്ടി കൊടികെട്ടി കെ.എസ്.യുവിൻെറ പഠിപ്പുമുടക്ക്. സ്കൂളിലേക്ക് പ്രവേശിക്ക ാനാകാതെ വലഞ്ഞ അധ്യാപകരെ പൊലീസെത്തിയാണ് കടത്തിവിട്ടത്. തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ചയാണ് കെ.എസ്.യുവിൻെറ പഠിപ്പുമുടക്ക് സമരവുമായി ബന്ധപ്പെട്ട് സ്കൂൾ കവാടത്തിൻെറ ഗേറ്റ് തുറക്കാൻ പറ്റാത്തവിധം ഗേറ്റിൽ കൊടികെട്ടിയത്. സ്കൂളിൽ പഠിപ്പുമുടക്കി സമരം പാടില്ലന്ന് ഹൈകോടതിയുടെ വിധിയുണ്ട്. കഴിഞ്ഞദിവസം എ.ബി.വി.പിയുടെ സമരം വന്നപ്പോൾ അടൂർ എസ്.ഐയുടെ സാന്നിധ്യത്തിൽ ചർച്ചനടത്തി ഒടുവിൽ പഠിപ്പുമുടക്കാതെ സമരക്കാർ പിരിഞ്ഞുപോയിരുന്നു. പൊലീസെത്തി അധ്യാപകരെ അകത്ത് കയറ്റിയെങ്കിലും വിദ്യാർഥികളെ അകത്ത് കയറ്റുന്നതിനു നടപടി സ്വീകരിച്ചിെല്ലന്നും സമരക്കാർക്കെതിരെ സ്കൂൾ അധികൃതർ നിയമ നടപടി സ്വീകരിച്ചിെല്ലന്നും ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ സ്കൂൾ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെയും ഉപരോധിച്ചു. അതേസമയം, ഗേറ്റിൽ കൊടികെട്ടി തടസ്സം സൃഷ്ടിച്ച സംഭവം പൊലീസിൽ അറിയിച്ചെന്നും കോടതിവിധി ലംഘിച്ചവർക്കെതിരെ പി.ടി.എയുമായി ആലോചിച്ച് പരാതി നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story