Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്‌നേഹസാന്ത്വനവുമായി...

സ്‌നേഹസാന്ത്വനവുമായി ഗാന്ധിഭവന്‍ അട്ടത്തോട് ട്രൈബല്‍ സ്‌കൂളില്‍

text_fields
bookmark_border
പത്തനംതിട്ട: പുതിയ ലോകത്തിൻെറ സ്പന്ദനങ്ങള്‍ കടന്നെത്താത്ത കാടിൻെറ മക്കളുടെ ജീവിതം ഇന്നും ഇരുള്‍ നിറഞ്ഞുകിടക്കുന്നതായി നടൻ പ്രേംകുമാര്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവൻെറയും അടൂര്‍ മിത്രപുരം കസ്തൂര്‍ബാ ഗാന്ധിഭവൻെറയും നേതൃത്വത്തില്‍ അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി.എസിലെയും പ്രദേശത്തെ മറ്റു പഠന കേന്ദ്രങ്ങളിലെയും വിദ്യാർഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായമെത്തിക്കുന്ന 'സ്‌നേഹസാന്ത്വനം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജു ശ്രീധര്‍ അധ്യക്ഷതവഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് അംഗം രാജന്‍ വെട്ടിക്കല്‍, പ്രേംനസീര്‍ സൗഹൃദ സമിതി അംഗം തെക്കൻ സ്റ്റാര്‍ ബാദുഷ, ഐ.സി.ഡി.എസ് ഓഫിസര്‍ ജാസ്മിന്‍, പ്രഥമ അധ്യാപിക കര്‍മലകുസുമം, കേരള മഹിളാ സഖ്യം അംഗം രജനി, ഊരുമൂപ്പന്‍ നാരായണന്‍, പി.ടി.എ പ്രസിഡൻറ് രഞ്ജിത് പൂവത്തോലില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story