Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപനി വ്യാപിക്കുന്നു;...

പനി വ്യാപിക്കുന്നു; സ്കൂളുകളിലെ ഹാജർ നില കുറഞ്ഞു

text_fields
bookmark_border
റാന്നി: പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ സ്കൂളുകളിൽ കുട്ടികളുടെ ഹാജർ നില ഗണ്യമായി കുറഞ്ഞു. റാന്നി താലൂക്കിൽ ദ ിവസേനയെന്നോണം പനി ബാധിതരുടെ എണ്ണം കൂടുകയാണ്. മുതിർന്നവരേക്കാളും ഏറെ കുട്ടികളെയാണ് പനി ബാധിച്ചിട്ടുള്ളത്. തുടർച്ചയായുള്ള പനി മൂലം താലൂക്കിലെ പല വിദ്യാലയങ്ങളിലും കുട്ടികളുടെ ഹാജർ നില പകുതിയോളമാണ്. താലൂക്കില ചില സ്കൂളുകളിൽ ഒരു ക്ലാസിൽ തന്നെ പത്തിലേറെ കുട്ടികളാണ് പനി മൂലം സ്കൂളിലെത്താൻ കഴിയാത്തത്. മിക്ക സ്കൂളുകളിലെയും സ്ഥിതിയാണിത്. വൈറൽ പനി പിടിപെട്ടാൽ ഒരാഴ്ചയോളമെടുത്തേ സുഖംപ്രാപിച്ച് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയൂ. ഇതുമൂലം ചെറിയ പനിയുണ്ടായാൽ പോലും മറ്റു കുട്ടികൾക്കുകൂടി പിടിപെടാതിരിക്കാൻ പനി ബാധിതരെ തൽക്കാലം സ്കൂളിലയക്കരുതെന്നാണ് സ്കൂൾ അധികൃതർക്ക്‌ രക്ഷിതാക്കളോടുള്ള അഭ്യർഥന. മരുന്നിനും ഭക്ഷണത്തിനുമൊപ്പം ശരിയായ വിശ്രമം ലഭിച്ചാലേ പനി പൂർണമായും മാറുകയുള്ളൂ. അതിനാൽ കുട്ടികൾ സ്കൂളിലെത്താതെ വിശ്രമിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശം. എന്നാൽ, പനി പടർന്നു പിടിക്കുമ്പോഴും സർക്കാർ ആതുരാലയങ്ങളിൽനിന്ന് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വെച്ചൂച്ചിറയിലും നാറാണംമൂഴിയിലും റാന്നി, പെരുനാട്, പഴവങ്ങാടി, വടശ്ശേരിക്കര പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണം ദിവസേനയെന്നോണം കൂടുകയാണ്. വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ സൗകര്യമില്ലാത്തത് രോഗികളെ വലക്കുന്നു. നാറാണംമൂഴി പി.എച്ച്.സിയിൽ ദിവസേന ഇരുനൂറിലേറെ രോഗികൾ എത്തുന്നുണ്ടെങ്കിലും പല ദിവസങ്ങളിലും ഡോക്ടർ ഉണ്ടാവില്ലെന്നാണ് പരാതി. ഇവിടെ മരുന്നിൻെറ കുറവും സാധാരണക്കാരെ വലക്കുകയാണ്. കിടത്തിച്ചികിത്സക്കായി കെട്ടിട നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ആഴ്‌ചയിലെ പല ദിവസങ്ങളിലും ഡോക്ടർ ആശുപത്രിയിലില്ലാത്ത സ്ഥിതിയാണ്. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാമമാത്രമായി ഡോക്ടറുടെ സേവനം ലഭ്യമാണെങ്കിലും കിടത്തിച്ചികിത്സ സൗകര്യമില്ലാത്തത് പ്രദേശത്തെ നിർധനരായ രോഗികളെ വലക്കുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ നിത്യവും എത്തുന്ന രോഗികളുടെ ബാഹുല്യമനുസരിച്ച് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story