Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമടക്കി​െവക്കാവുന്ന...

മടക്കി​െവക്കാവുന്ന അമരവുമായി വെൺപാല പുത്തൻ പള്ളിയോടം ഒരുങ്ങുന്നു

text_fields
bookmark_border
തിരുവല്ല: വെൺപാല പുത്തൻ പള്ളിയോടം നീരണിയാന്‍ തയാറെടുക്കുന്നു. ശില്‍പി അയിരൂര്‍ സതീഷ് കുമാറിൻെറ നേതൃത്വത്തില ാണ് പണികള്‍ ആരംഭിച്ചത്. വെണ്‍പാല 1341ാം നമ്പര്‍ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിൻെറ ഉടമസ്ഥതതയിലുള്ളതാണ് 134 വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ പള്ളിയോടം. ഇടശ്ശേരിമല കരയില്‍നിന്ന് 18 വര്‍ഷം മുമ്പ് വെണ്‍പാല കദളിമംഗലംകര വാങ്ങുകയായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ പള്ളിയോടത്തിൻെറ ആറ് അടനയമ്പ് ഉള്‍പ്പെടെ മുഴുവന്‍ നയമ്പുകളും നഷ്‌പ്പെട്ടിരുന്നു. ഇതോടെയാണ് പുതിയത് നിര്‍മിക്കാന്‍ തീരുമാനിച്ചത്. രണ്ടുലക്ഷം രൂപ അധികം ചെലവഴിച്ച് അമരം പുതിയ രീതിയില്‍ നിര്‍മിക്കാനാണ് തീരുമാനം. കദളിമംഗലത്തുനിന്നുള്ള യാത്രയില്‍ ഇരമല്ലിക്കര, കുത്തിയതോട്, വനവാതുക്കര, വെണ്‍പാല പാലങ്ങള്‍ക്ക് പള്ളിയോടത്തിന് കടന്നുപോകാനാവാത്ത വിധം ഉയരക്കുറവുണ്ട്. സതീഷ് കുമാറാണ് അമരം മടക്കിവെക്കാവുന്ന സാങ്കേതികവിദ്യ പള്ളിയോടത്തില്‍ ഘടിപ്പിക്കുന്നത്. പ്രളയത്തില്‍ വരയന്നൂര്‍ കരയുടെ പള്ളിയോടം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. പുതിയ പള്ളിയോടത്തിന് 48 കോല്‍ നീളം 18 അടിയാണ് അമരത്തിൻെറ ഉയരം. പഴയ പള്ളിയോടത്തിന് 46 കോല്‍ നീളമാണ് ഉണ്ടായിരുന്നത്. 16 പാലങ്ങള്‍ കടന്നുവേണം പള്ളിയോടത്തിന് കദളിമംഗലത്തുനിന്ന് ആറന്മുളയിലെത്താന്‍. പാലത്തില്‍ അമരം തട്ടുന്നത് ഒഴിവാക്കാനാണ് അമരം വശത്തോട്ടോ പുറകിലോട്ടോ ക്രമീകരിക്കാവുന്ന രീതിയില്‍ പണിയുന്നത്. ഇപ്പോള്‍ ആളുകളെ ഇറക്കി മുന്‍തല ഉയര്‍ത്തിപ്പിടിച്ചാണ് പാലത്തിനടിയിലൂടെ കൊണ്ടുപോകുന്നത്. പള്ളിയോടങ്ങളില്‍ ഇങ്ങനെ നിര്‍മാണം ആദ്യമാണ്. നിലവിലുള്ള പഴയ പള്ളിയോടം 11ന് നീറ്റിലിറക്കും. ഇത് പുതിയ പള്ളിയോടത്തിന് അകമ്പടി സേവിച്ച് ആഗസ്റ്റ് അഞ്ചിന് ആറന്മുളക്ക് പോകും.
Show Full Article
TAGS:LOCAL NEWS 
Next Story