Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറിലേഷന്‍ഷിപ് കേരള...

റിലേഷന്‍ഷിപ് കേരള പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പത്തനംതിട്ട: കുടുംബശ്രീയിലൂടെ സ്ത്രീകളുടെ വലിയ ശാക്തീകരമാണ് സംസ്ഥാനത്ത് കൈവരിക്കാന്‍ സാധിച്ചതെന്ന് മന്ത്ര ി എം.എം. മണി. കുടുംബശ്രീയുടെ റിലേഷന്‍ഷിപ് കേരള പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങൾ, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ അന്യതാബോധം ഇല്ലാതാക്കി സമൂഹത്തിൻെറ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. വയോജനങ്ങള്‍, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് റിലേഷന്‍ഷിപ് കേരള. വീണാ ജോര്‍ജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂര്‍ പി.കെ. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ റോബിന്‍ പീറ്റർ, കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ജില്ല സാമൂഹികനീതി ഓഫിസര്‍ ഷംല ബീഗം, പഞ്ചായത്ത് അംഗം അന്നമ്മ ഫിലിപ്പ്, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ. വിധു, എ.ഡി.എം.സിമാരായ വി.എസ്. സീമ, കെ.എച്ച്. സലീന, എ. മണികണ്ഠൻ, ജില്ല പ്രോഗ്രാം മാനേജര്‍മാരായ അനിത കെ. നായർ, മുകേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വയോജന ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ മുന്‍ ജില്ല പ്ലാനിങ് ഓഫിസര്‍ കമലാസനന്‍ കാര്യാട്ട് ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story