Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുബല പാര്‍ക്ക്...

സുബല പാര്‍ക്ക് കലക്ടര്‍ സന്ദര്‍ശിച്ചു; തടസ്സം നീക്കാന്‍ യോഗം വിളിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള സുബല പാര്‍ക്ക് പദ്ധതി പ്രദേശം കലക്ടര്‍ പി. ബി. നൂഹ് സന്ദര്‍ശിച്ചു. മുടങ്ങിക്കിടക്കുന്ന സുബല പാര്‍ക്കിൻെറ നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള സാധ്യത തേടിയായിരുന്നു കലക്ടറുടെ സന്ദര്‍ശനം. ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്.എസ്. ബീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഹുസൈന്‍ തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് പാര്‍ക്കിൻെറ നിര്‍മാണച്ചുമതല. പട്ടികജാതി വികസന വകുപ്പ് 60 ലക്ഷത്തോളം രൂപ നല്‍കാനുള്ളതിനാലാണ് നിര്‍മാണം മുടങ്ങിയതെന്ന് ജില്ല നിര്‍മിതി കേന്ദ്രം അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് ജൂലൈ ഒന്നിന് ഉച്ചക്ക് 2.30ന് ചേംബറില്‍ അടിയന്തര യോഗം ചേരാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. തടസ്സം നീക്കി സുബല പാര്‍ക്ക് പൂര്‍ണസജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഒന്നാംഘട്ടമായി സുബല പാര്‍ക്കിലെ ഓഡിറ്റോറിയവും തയ്യല്‍ പരിശീലന കേന്ദ്രവും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കും. കൂടുതല്‍ പേരെ ജോലിക്കിറക്കി പാര്‍ക്ക് നിര്‍മാണം ഊര്‍ജിതമാക്കാന്‍ നിര്‍മിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കലക്ടര്‍ പറഞ്ഞു. പട്ടികജാതി വനിതകള്‍ക്ക് തൊഴിലും പരിശീലനവും ലക്ഷ്യമിട്ട് 25 വര്‍ഷം മുമ്പ് പത്തനംതിട്ട വെട്ടിപ്രം പ്രദേശത്ത് ആരംഭിച്ച സുബല പാര്‍ക്ക് പ്രവര്‍ത്തനം നിലച്ചിട്ട് നാേളറെയായി. അഞ്ച് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക്് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്ക് ഇതുവരെ 90 ലക്ഷം രൂപ വിനിയോഗിച്ചിട്ടുണ്ട്. ഓഡിറ്റോറിയം, പട്ടികജാതി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിനായി കെട്ടിടം, തൊട്ടടുത്തുള്ള ജലാശയത്തില്‍ ബോട്ട് സവാരി, കഫറ്റേരിയ, ആംഫി തിയറ്റര്‍, കുട്ടികളുടെ വിനോദ പാര്‍ക്ക് തുടങ്ങിയവ സ്ഥാപിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഓഡിറ്റോറിയം പൂര്‍ത്തീകരിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story