Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒരിറ്റു കരുണ മതി, ഈ...

ഒരിറ്റു കരുണ മതി, ഈ ജീവിതം രക്ഷപ്പെടാൻ

text_fields
bookmark_border
പത്തനംതിട്ട: ശ്വാസകോശത്തിന് ഗുരുതര രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു. വലഞ്ചുഴി ലക്ഷംവീട്ടിലെ രഞ്ജിത്കുമാ റാണ് (24) ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. നാട്ടുകാരും സാമൂഹികപ്രവർത്തകരും നൽകുന്ന പണംകൊണ്ടാണ് അമ്മയും സഹോദരിയും അടങ്ങുന്ന ഈ കുടുംബം കഴിയുന്നത്. പത്താം ക്ലാസ് വിജയിച്ച രഞ്ജിത്കുമാറിന് അസുഖം കാരണം തുടർന്ന് പഠിക്കാനും കഴിഞ്ഞില്ല. അമ്മ കൂലിപ്പണിക്ക് പോകുന്നു. ഒന്നര സൻെറിലെ കൂരയിലാണ് താമസം. സഹോദരി ബി.കോം പാസായി സഹോദരനെ ശുശ്രൂഷിച്ച് വീട്ടിൽതന്നെ കഴിയുന്നു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലും വിവിധ ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ഫലവത്താകുന്നില്ല. ഓക്സിജൻ സിലിണ്ടറിൻെറ സഹായത്തോടെയാണ് ശ്വസിക്കുന്നത്. ചികിത്സക്ക് പണം കണ്ടെത്താൻ പത്തനംതിട്ട നഗരസഭ മുൻ െചയർമാൻ എ. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ സഹായസമിതി പ്രവർത്തിച്ചുവരുന്നു. ഇന്ത്യൻ ബാങ്ക് പത്തനംതിട്ട ശാഖയിൽ മാതാവ് മിനി കെ.എസിൻെറ പേരിൽ 6510159900 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: IDIB000P078. ഫോൺ: 9656498289.
Show Full Article
TAGS:LOCAL NEWS 
Next Story