Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവകയാർ സർവിസ് സഹകരണ...

വകയാർ സർവിസ് സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പിൽ സംഘർഷം

text_fields
bookmark_border
കോന്നി: വകയാർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സംഘർഷം. ശനിയാഴ്ച രാവിലെ എട്ടിന് തെരഞ്ഞെടുപ്പ് പ്രക ്രിയ ആരംഭിച്ചപ്പോൾ മുതൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും തമ്മിൽ നിരന്തര സംഘർഷമുണ്ടായി. നേരിയ വാക്കേറ്റത്തിൽ തുടങ്ങിയ സംഘർഷാവസ്ഥ ഉന്തിലും തള്ളിലും കലാശിച്ചു. അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദനൻ, കോന്നി സി.ഐ എസ്. അഷാദ്, അടൂർ സി.ഐ യു. ബിജു, കൊടുമൺ സി.ഐ കൂടാതെ കോന്നി, കൂടൽ, കൊടുമൺ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരടക്കം കനത്ത സുരക്ഷാ വലയങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ച് നേതാക്കളും പ്രവർത്തകരും പോളിങ് സ്റ്റേഷനിലേക്ക് കടന്നതാണ് സംഘർഷ കാരണമായത്. കൂടാതെ പോളിങ് സ്റ്റേഷന് പുറത്ത് സ്ലിപ്പുകൾ കാട്ടി വോട്ട് അർഭ്യർഥിക്കാൻ ശ്രമിച്ചതും പ്രശ്നമായി. ഉച്ചക്ക് ശേഷവും തെരഞ്ഞെടുപ്പ് പ്രദേശത്ത് സംഘർഷസ്ഥിതി നിലനിൽക്കുകയായിരുന്നു. സൊസൈറ്റി തെരഞ്ഞെടുപ്പിൽ ആദ്യമായി നിലവിലുള്ള ഭരണസമിതിയിലെ ചില അംഗങ്ങൾ കോടതിയിൽനിന്ന് സംരക്ഷണ ഉത്തരവ് വാങ്ങിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഉത്തരവ് വാങ്ങിയവർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർ എതിർസ്വരവുമായി രംഗത്ത് എത്തിയതെന്ന് പറയുന്നു. നിലവിൽ എണ്ണായിരത്തോളം അംഗങ്ങളാണ് വകയാർ സർവിസ് സഹകരണ ബാങ്കിലുള്ളത്. കോന്നി, അരുവാപ്പുലം, പ്രമാടം പഞ്ചായത്ത് പരിധികളിൽനിന്നാണ് അംഗങ്ങൾ. വകയാർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം കോന്നി: വകയാർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് അട്ടിമറിവിജയം. പ്രസിഡൻറായി ജയ അനിൽ, വൈസ് പ്രസിഡൻറായി സുനിൽ കുമാർ എന്നിവരെ തെരഞ്ഞെടുത്തു. സഹകരണ മുന്നണി സ്ഥാനാർഥികളായി ജനറൽ മണ്ഡലത്തിൽ മുൻ ബാങ്ക് പ്രസിഡൻറ് അഡ്വ. തോമസ് ജോർജ്, കൊച്ചുപ്ലാവിളയിൽ കെ.ജി. മോഹനചന്ദ്രൻ, പെരുന്തോട്ടത്തിൽ പി.ആർ. സുധാകുമാർ, മ്ലാന്തടം അയ്യംവേലിൽ പി.എസ്. സുനിൽ കുമാർ, നിക്ഷേപ മണ്ഡലത്തിൽ ജോസ് ശാമുവേൽ, വനിത സംവരണ മണ്ഡലത്തിൽ പഞ്ചായത്ത് അംഗം എസ്. അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ അനിൽ കുമാർ, പുതിയത്ത് ഷേർലി ജോസ്, എസ്.സി-എസ്.ടി സംവരണ മണ്ഡലത്തിൽ മാണിക്യവിലാസം ജി. സിന്ധു എന്നിവരായിരുന്നു മത്സരിച്ചത്. ഇവർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിജയത്തെ തുടർന്ന് വകയാറിൽ ആഹ്ലാദപ്രകടനം നടത്തി. ബാങ്ക് യു.ഡി.എഫ് ഭരണത്തിൽ ആയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story