Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ മാലിന്യം...

തിരുവല്ലയിൽ മാലിന്യം തള്ളിയ നാലുപേര്‍ക്കെതിരെ നടപടി

text_fields
bookmark_border
തിരുവല്ല: നഗരസഭയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ രാത്രികാല പരിശോധനയില്‍ അനധികൃതമായി മാലിന്യം തള്ളിയ നാലുപേര്‍ക ്കെതിരെ നടപടിയെടുത്തു. മുത്തൂരിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നാണ് ഇവരെ പിടിച്ചത്. മാലിന്യം ചാക്കിലാക്കി റോഡരികില്‍ തള്ളാനെത്തിയതായിരുന്നു ഇവര്‍. വൈ.എം.സി.എ കവലയില്‍ വഴിയോരക്കച്ചവടക്കാരില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി. എല്ലാവരില്‍നിന്നും പിഴയീടാക്കി. നഗരത്തില്‍ തട്ടുകടകളുടെ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. തട്ടുകടകള്‍ പ്രവര്‍ത്തിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിച്ചുള്ള ഫയല്‍ റവന്യൂ വിഭാഗത്തില്‍ നടപടിയില്ലാതെ കിടക്കുകയാണ്. തട്ടുകടയിടാന്‍ പറ്റാത്ത സ്ഥലം, ഭാഗീകമായി പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥലം, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഥലം എന്നിങ്ങനെ മൂന്നായാണ് തരംതിരിച്ചത്. സബ്കലക്ടറുടെ അധ്യക്ഷതയിലാണ് തീരുമാനം എടുത്തത്. തുടര്‍നടപടി ഉണ്ടായിട്ടില്ല. രാത്രി ഏഴിന് മുമ്പ് തട്ടുകടകള്‍ പാതയോരത്ത് പ്രവര്‍ത്തനം തുടങ്ങരുതെന്ന് പൊലീസ് നിർേദശിച്ചിട്ടുണ്ട്. ഇത് പലപ്പോഴും പാലിക്കപ്പെടുന്നുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story