Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ് പൊട്ടി ജലം...

പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് നാല് ദിവസം

text_fields
bookmark_border
തിരുവല്ല: കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ പൊടിയാടി സൻെറ് മേരീസ് ഒർത്തഡോക്‌സ് പള്ളിക്ക് സമീപം പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് നാലുദിവസം പിന്നിട്ടു. അധികാരികളെത്തി തകരാർ പരിഹരിക്കാൻ കുഴി എടുത്തെങ്കിലും പ്രധാന ലൈനിലെ തകരാറെല്ലന്ന കാരണം പറഞ്ഞ് ജോലിക്കാർ മടങ്ങി. സമീപത്തെ വീട്ടുകാർ പൈപ്പ് പൊട്ടൽ മൂലം ഏറെ ദുരിതം അനുഭവിക്കുന്നു. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു തിരുവല്ല: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നടപ്പാക്കുന്ന കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ചുനൽകിയ വീടിൻെറ താക്കോൽ ദാനം നടത്തി. തിരുവല്ല അർബൻ ബാങ്ക് നിർമിച്ച് നൽകിയ വീടിൻെറ താക്കോൽ ദാനം ചെയർമാൻ ആർ. സനൽ കുമാർ നിർവഹിച്ചു. കടപ്ര സ്വദേശി സുനിൽകുമാറിനാണ് വീട് നൽകിയത്. അസിസ്റ്റൻറ് രജിസ്ട്രാർ അജിതകുമാരി, സെക്രട്ടറി ഷീല നാരായണൻ, ജയകുമാർ എന്നിവർ സംസാരിച്ചു. തുരുവല്ല: മുത്തൂർ സർവിസ് സഹകരണ ബാങ്ക് നിർമിച്ചു നൽകിയ രണ്ട് വീടിൻെറ താക്കോൽദാനം പ്രസിഡൻറ് അഡ്വ. കെ. പ്രകാശ് ബാബു നിർവഹിച്ചു. നിരണം കീപ്പള്ളിൽ കമലാക്ഷി, മുത്തൂർ ഇടത്തിട്ട കൊച്ചുപറമ്പിൽ പൊന്നമ്മ എന്നിവർക്കാണ് വീട് നൽകിയത്. സഹകരണ സംഘം ഇൻസ്‌പെക്ടർ ലീന, ജയകുമാർ, രാജു മുണ്ടമറ്റം, ഷിനു ഈപ്പൻ, കെ.കെ. കൊച്ചുമോൻ, പി.എം. ഗോപിനാഥൻ, ബിന്ദു ചന്ദ്രൻ എന്നിവർ സംസാരിച്ചു. നീർത്തട ഗ്രാമസഭ 12ന് മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് കീഴ്വായ്പൂര് നീർത്തട ഗ്രാമസഭ 12ന് വൈകീട്ട് മൂന്നിന് ഈന്തനോലി എം.ടി.എൽ.പി സ്‌കൂളിൽ നടക്കും. മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് മുതൽ 11 വരെയും എഴുമറ്റൂർ പഞ്ചായത്തിലെ ഒന്ന്, 14 വാർഡുകൾ, കോട്ടാങ്ങൽ പഞ്ചായത്തിലെ ഒന്ന്, 13 വാർഡുകൾ, പുറമറ്റം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ ഉൾപ്പെട്ട പദ്ധതി പ്രദേശത്തെ കുടുംബങ്ങൾക്ക് കിണർ റീചാർജിങ് പദ്ധതിക്ക് ഗ്രാമസഭയിൽ അപേക്ഷ സമർപ്പിക്കാം. യോഗത്തിൽ നീർത്തട കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പരിപാടികൾ ഇന്ന് പന്തളം നഗരസഭ ഓഫിസ് പടി: യു.ഡി.എഫ് ധർണ -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story