Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകക്കി-ആനത്തോട്...

കക്കി-ആനത്തോട് സംഭരണിയിൽ ജലനിരപ്പ് താഴ്ന്നു; ശബരിഗിരിയിൽ ഉൽപാദനം നിർത്തേണ്ടിവരും

text_fields
bookmark_border
ചിറ്റാർ: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ ജലസംഭരണികളിൽ ഓരോ ദിവസം കഴിയുംതോറും വെള്ളം കുറയുന്നു. ജലനിരപ്പ് കുറയുന്നതിന് അനുസരിച്ച് ഉൽപാദനം നിർേത്തണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഞായറാഴ്ച കക്കി-പമ്പ അണക്കെട്ടിൽ ഒമ്പതു ശതമാനം ജലനിരപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇതേ സമയത്ത് ജലനിരപ്പ് 25 ശതമാനമായിരുന്നു. പദ്ധതി പ്രദേശത്തെ പ്രധാനസംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 934.544 മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 963.10 മീറ്റർ ജലനിരപ്പുമാണ് ഉള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കുന്നില്ല. ഞായറാഴ്ച കൊച്ചുപമ്പയിൽ ആറും കക്കിയിൽ ഒമ്പതും മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story