Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-6

പത്തനംതിട്ട ലൈവ്​-6

text_fields
bookmark_border
ശബരി റെയിൽപാത യാഥാർഥ്യമാക്കണം റാന്നി: ചിരകാലാഭിലാഷമായ അങ്കമാലി-ശബരി റെയിൽ പാത യാഥാർഥ്യമാക്കണം. റാന്നി മണ്ഡലം വഴി പാത ഒരുക്കിയാൽ െറയിൽവേ പാത കടന്നുചെല്ലാത്ത ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിനും ഉപകാരപ്പെടും. ജില്ലയുടെ വടക്കോട്ടുള്ള യാത്രദുരിതത്തിനും ഇതു പരിഹാരമാകും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത ദേശീയപാതയായി ഉയർത്തുക. ചരക്ക് ഗതാഗതസൗകര്യം വർധിക്കാനും മരവിപ്പിലായ കച്ചവടമേഖല അഭിവൃദ്ധിപ്പെടാനും സഹായകമാണിത്. പൊതുവെ കിഴക്കൻമേഖല വ്യവസായത്തിൽ പിന്നിലാണ്. അതിനു പ്രധാനകാരണം ഗതാഗത സൗകര്യത്തിൻെറ അപര്യാപ്തയാണ്. റാന്നി മണ്ഡലത്തിന് മാത്രമല്ല നാലു ജില്ലകളുടെ വികസനത്തിനും ഇത് ഉപകരിക്കും ടൂറിസത്തിന് ഏറെ സാധ്യതയുള്ള മണ്ഡലമാണ് റാന്നി. വെള്ളച്ചാട്ടങ്ങളുടെ നാടാണ് റാന്നി. നാലഞ്ച് നയന മനോഹരമായ വെള്ളച്ചാട്ടങ്ങൾകൊണ്ടുതന്നെ അനുഗ്രഹീതം. ടൂറിസം മേഖല പുരോഗമിച്ചാൽ വികസനക്കുതിപ്പാവും സാധ്യമാകുക. കേന്ദ്ര സഹായത്തോടെ റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുക. റബർ മേഖലയിൽ ഉണർവിനും കുറച്ചുപേർക്ക് തൊഴിൽ ലഭ്യമാക്കാനും ഇത് സഹായിക്കും റാന്നിയിൽ കേന്ദ്രീയ വിദ്യാലയം പോലുള്ള സ്ഥാപനങ്ങൾ ആരംഭിക്കണം. റാന്നിയിലും സമീപത്തും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് അറിയാനുണ്ട്. വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വലിയ തുക മുടക്കി പോകുന്നു. പി.എച്ച്. റഷീദ്
Show Full Article
TAGS:LOCAL NEWS 
Next Story