Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ സഹായവുമായി പട്ടികജാതി വികസന വകുപ്പ്; 5624 പേര്‍ക്ക് സാമ്പത്തികസഹായം, 31 പുതിയ വീടുകള്‍, നാല് കോളനികൾ നവീകരിക്കും

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ പ്രളയത്തിനിരയായി വീട് നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 31പേര്‍ക്ക് പട്ട ികജാതി വികസന വകുപ്പ് പുതിയ വീട് അനുവദിച്ചു. ഇതില്‍ രണ്ടു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതായും ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്.എസ്. ബീന അറിയിച്ചു. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ ധനസഹായമായി ആറ് ബ്ലോക്കുകളിലായി 31 വീടുകളാണ് അനുവദിച്ചത്. ഇതില്‍ പുളിക്കീഴ് ബ്ലോക്കിലെ സി.സി. മധു, ലീല രാജന്‍ എന്നിവരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഒരു വീടിൻെറ നിര്‍മാണത്തിന് നാലുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വീടിൻെറ നിര്‍മാണച്ചുമതല ഗുണഭോക്താക്കള്‍ നേരിട്ടാണ് നിര്‍വഹിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുന്നത്. ജില്ലയില്‍ പ്രളയദുരിതം ബാധിച്ച 5624 പേര്‍ക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന 5000 രൂപ വീതം ധനസഹായം നല്‍കി. പ്രളയബാധിതമായ തിരുവല്ല നഗരസഭ പ്രദേശത്തെ അടുമ്പട കോളനി, ഇലന്തൂര്‍ ബ്ലോക്കിലെ പന്നിവേലിച്ചിറ കോളനി, പന്തളം ബ്ലോക്കിലെ മുട്ടം സെറ്റില്‍മൻെറ് കോളനി, പേരങ്ങാട്ട് മെയ്ക്കുന്ന് കോളനി എന്നിവയെ നവീകരണത്തിനായി തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story