Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തിൽ വ്യാപക കൃഷിനാശം

text_fields
bookmark_border
പന്തളം: വീണ്ടും കാട്ടുപന്നി ആക്രമണത്തിന് ഇരയായി പടുകോട്ടുക്കൽ ഏലായിലെ കർഷകർ. കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചത് ഏക്കറുക്കണക്കിന് സ്ഥലത്തെ കൃഷി. ഓണവിപണി ലക്ഷ്യംവെച്ച് നടത്തിയ കൃഷിയും നശിപ്പിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിലെ പടുക്കോട്ടുക്കൽ തുണ്ടുവയൽ ഏലായിലാണ് കഴിഞ്ഞ രാത്രി പന്നികളുടെ കൂട്ടായ ആക്രമണമുണ്ടായത്. പടുകോട്ടുക്കൽ ചരുവിലയ്യത്ത് സി.എൻ. കരുണാകരൻെറ വിൽപനക്ക് തയാറായിനിന്ന ഒരേക്കറോളം ഭൂമിയിലെ മരച്ചീനി തകർത്തു. ഇതിന് സമീപത്തുള്ള കൃഷിഭൂമിയിൽ കുലക്കാൻ പാകമായിനിന്ന നൂറുകണക്കിന് ഏത്തവാഴകളും നശിപ്പിച്ചു. രാത്രി ശക്തമായ മഴ പെയ്തതിനാൽ കർഷകർ പന്നി ആക്രമണം അറിഞ്ഞില്ല. ഈ ഭാഗത്ത് ഏറെ നാളായി രൂക്ഷമായി പന്നി അക്രമണമാണുള്ളത്. അധികൃതർക്ക് നിരവധിതവണ പരാതി നൽകിയെങ്കിലും പരിഹാരമില്ലെന്ന് കർഷകർ പറയുന്നു. കൃഷിഭൂമിയുടെ സംരക്ഷണത്തിനായി ചണച്ചാക്കും പ്ലാസ്റ്റിക് ചാക്കും ഉപയോഗിച്ച് മറച്ചെങ്കിലും ഫലമില്ലെന്നാണ് സ്ഥിതി. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ കടക്കെണിയിലാകുന്ന നിലയിലാണ്. പന്നി അക്രമണം തടയാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story