പഴകിയ മത്സ്യം വിൽക്കുന്നതായി പരാതി

05:01 AM
18/05/2019
ചിറ്റാർ: ചിറ്റാർ മാർക്കറ്റിലും പരിസരത്തും ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ വിൽക്കുന്നതായി പരാതി. കാഴ്ചയിൽ കേടാകാത്തതാെണന്ന് തോന്നിക്കും വിധത്തിൽ ഫോർമാലിൻ, അമോണിയപോലുള്ള രാസവസ്തുക്കൾ ചേർത്തവയാണ് വിൽക്കുന്നത്. ഇവിടെ നിന്ന് വാങ്ങുന്ന മത്സ്യം കഴിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്ക് ഉദരസംബന്ധമായ രോഗമുണ്ടായതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏലത്തോട്ടം തൊഴിലാളിയെ ആക്രമിച്ചു ചിറ്റാർ: ഏലത്തോട്ടത്തിലെ തൊഴിലാളിയെ ആക്രമിച്ചു. ഗവി ഏലത്തോട്ടത്തിൽനിന്ന് വർഷങ്ങൾക്കു മുമ്പ് കാണാതായ ഭൂലോകലക്ഷ്മിയുടെ ഭർത്താവ് ദാനിയേലുകുട്ടി (56) യെയാണ് മർദിച്ചത്. ദാനിയേലുകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗവി ഏലത്തോട്ടത്തിലെ തൊഴിലാളിയായ സുരേഷ് മർദിച്ചതായാണ് പരാതി. ദാനിയേലുകുട്ടി താമസിക്കുന്ന ലയത്തിൽ അതിക്രമിച്ചു കയറി ടി.വിയും മറ്റു വീട്ടുപകരണങ്ങളും നശിപ്പിച്ചു. സുരേഷ് വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. മൂഴിയാർ പൊലീസ് കേസ് എടുത്തു. ദേശീയ ഭക്ഷ്യഭദ്രത നിയമം: മുന്‍ഗണന പട്ടികയിലെ ശുദ്ധീകരണവുമായി സഹകരിക്കണം പത്തനംതിട്ട: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം മുന്‍ഗണന പട്ടിക കുറ്റമറ്റതാക്കുന്നതിൻെറ ഭാഗമായി അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഈ കാലയളവില്‍ കൈപ്പറ്റിയ റേഷന്‍ വിഹിതത്തിൻെറ കമ്പോളവില ഈടാക്കുന്നതിനും തീരുമാനിച്ചതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. അതിനാല്‍ അനര്‍ഹമായി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരായി ശരിയായ വസ്തുതകള്‍ ബോധ്യപ്പെടുത്തി മുന്‍ഗണന പട്ടികയിലെ ശുദ്ധീകരണവുമായി സഹകരിക്കണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. വോട്ടെണ്ണല്‍: കണ്‍ട്രോള്‍ റൂം നമ്പര്‍ 1950 പത്തനംതിട്ട: തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ജില്ല തെരഞ്ഞെടുപ്പ് ഓഫിസില്‍ 20 മുതല്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ 1950ല്‍ ബന്ധപ്പെടാവുന്നതാണ്. പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം പത്തനംതിട്ട: 2018-19 അധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രഫഷനല്‍ കോഴ്‌സുകളില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04735221044.
Loading...
COMMENTS