കേരള ഫീഡ്സ് സെമിനാറും പഠന ക്ലാസും

05:01 AM
18/05/2019
പത്തനംതിട്ട: ജില്ലയിലെ കുരമ്പാല ക്ഷീരോൽപാദക സഹകരണ സംഘത്തില്‍ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. പശുക്കള്‍ക്ക് ശാസ്ത്രീയ തീറ്റക്രമം നല്‍കുന്നതു സംബന്ധിച്ച് കേരള ഫീഡ്സ് അസി. മാനേജര്‍ (ക്വാളിറ്റി കണ്‍ട്രോള്‍) ഡോ. കെ.എസ്. അനുരാജ് ക്ലാസ് നടത്തി. സെമിനാറില്‍ പങ്കെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റ സൗജന്യമായി നൽകി.
Loading...
COMMENTS