അട്ടത്തോട് കോളനിയിലെ തകർന്ന റോഡ് ഭീഷണിയാകുന്നു

05:01 AM
18/05/2019
വടശേരിക്കര: തകർന്ന റോഡ് ഭീഷണിയാകുന്നു. ശബരിമല പാതയിലെ അട്ടത്തോട് കോളനി റോഡിൻെറ ഇടിഞ്ഞ കൽക്കെട്ടാണ് മലയടിവാരത്തിൽ താമസിക്കുന്ന ജനങ്ങൾക്ക് ഭീഷണിയാകുന്നത്. നിലക്കൽ-പമ്പ റോഡിൽനിന്ന് അട്ടത്തോട് കോളനി റോഡ് ആരംഭിക്കുന്ന ഭാഗത്തെ ഉയരംകൂടിയ കൽക്കെട്ട് രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയെത്തുടർന്നാണ് ഒലിച്ചുപോയത്. കോളനിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടില്ലെങ്കിലും ഇടിഞ്ഞ കല്ലുകൾ റോഡിന് താെഴ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയാണ്. കാലവർഷം തുടങ്ങിയാൽ ബാക്കി കൽകെട്ടുകൂടി ഇടിഞ്ഞാൽ കുത്തനെയുള്ള മലഞ്ചരുവിൽ താമസിക്കുന്നവർക്ക് അപകടമുണ്ടാകാനും സാധ്യത ഏറെയാണ്.
Loading...
COMMENTS