കൃഷ്ണകുമാറിന് പ്രവാസി കൂട്ടായ്മയുടെ സഹായം

05:01 AM
18/05/2019
കോന്നി: . സി.പി.എം കോന്നി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കോന്നി താഴം ലോക്കലിലെ പാർട്ടി അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ കൃഷ്ണകുമാറിന് കഴിഞ്ഞ 21ന് വീണ ജോർജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള കലാശക്കൊട്ടിനിടെ കോന്നി ടൗണിൽവെച്ച് രക്തസമ്മർദംകൂടി തലയിലെ ഞരമ്പ് പൊട്ടി പരാലിസിസ് സംഭവിച്ച് വലതുവശം പൂർണമായും തളർന്നു. തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സാമ്പത്തികമായി വളരെ പ്രയാസത്തിലുള്ള കൃഷ്ണകുമാറിൻെറ ചികിത്സക്ക് മല്ലപ്പള്ളി, എഴുമറ്റൂർ, പുറമറ്റം, കല്ലൂപ്പാറ, ഇരവിപേരൂർ, കോയിപ്രം പഞ്ചായത്തുകളിലെ പ്രവാസികളുടെ വാട്ട്സ്ആപ് കൂട്ടായ്മ സമാഹരിച്ച തുക കൃഷ്ണകുമാറിൻെറ മാതാവിന് കൈമാറി. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ജെ. അജയകുമാർ, ഏരിയ ആക്ടിങ് സെക്രട്ടറി ശ്യാംലാൽ, വാട്സ്ആപ് ഗ്രൂപ് അംഗങ്ങളായ ഷിബു ചാക്കോ, ആൻറണി വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Loading...