ശബരിമലയിൽ ബാലന്​ പന്നിയുടെ കുത്തേറ്റു

05:00 AM
16/05/2019
ശബരിമല: ശബരിമലയിൽ തീര്‍ഥാടകനായ കുട്ടിക്ക് പന്നിയുടെ കുത്തേറ്റു. ദർശനം കഴിഞ്ഞ് മടങ്ങിയ മൈസൂർ മണ്ഡി മോഹല സ്വദേശിയായ എട്ടുവയസ്സുകാരൻ ചിരാകിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വെളുപ്പിന് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ മരക്കൂട്ടത്തുെവച്ച് ആയിരുന്നു സംഭവം. മൈസൂർ സ്വദേശികളായ തീർഥാടക സംഘത്തിനൊപ്പം നടന്നുനീങ്ങുമ്പോൾ അപ്രതീക്ഷിതമായി പാഞ്ഞുവന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ മറ്റ് തീർഥാടകരെത്തി പന്നിയെ ഓടിച്ചശേഷം പരിക്കേറ്റ ചിരാകിനെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സന്നിധാനത്തെ പരിസരം വൃത്തിഹീനമായി കിടക്കുന്നതാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്ന് കുട്ടിയുടെ പിതാവ് അംബരീഷ് പറഞ്ഞു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അധികൃതർ തയാറാവണമെന്ന് തീർഥാടകർ അഭിപ്രായപ്പെട്ടു.
Loading...