Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇലന്തൂർ നാട്ടൊരുമ...

ഇലന്തൂർ നാട്ടൊരുമ അവധിക്കാല പഠനകളരി നടത്തി

text_fields
bookmark_border
ഇലന്തൂർ: പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തെപ്പറ്റി അറിയുമ്പോഴാണ് ജീവിതത്തിൽ വിജയിക്കാൻ കഴിയുകയെന്ന് സിവിൽ സർവിസ് പരീക്ഷയിലെ റാങ്ക് ജേതാവ് അനന്ദു സുരേഷ് ഗോവിന്ദ് പറഞ്ഞു. ഇലന്തൂർ നാട്ടൊരുമ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച അവധിക്കാല പഠനകളരി മാമ്പഴക്കാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന കുട്ടികൾ ശീലമാക്കണം. വിവിധ കളികളിൽ ഏർപ്പെടണം. അപ്പോൾ നല്ല കൂട്ടുകാരെ ലഭിക്കും. സമയം അമൂല്യമാണെന്ന തിരിച്ചറിവ് വേണം. മൊബൈൽ ഫോണുമായി വീട്ടിലിരുന്ന് സമയം കളയരുത്. പഠിക്കുമ്പോൾ നിരന്തരം ചോദ്യങ്ങൾ ചോദിക്കണം. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ചവരാണ് തൻെറ മോഡലുകളെന്ന് അദ്ദേഹം പറയുന്നു. സാം ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു. പ്രഫ. തോമസ് ടി. ജോർജ്, സ്മിത സുരേഷ്, ഡോ. വി.ആർ. വിജയകൃഷ്ണൻ, വി.എസ്. സുനിൽ കുമാർ, സജി വർഗീസ്, സുശീൽ കുമാർ, മനോജ് ഇ. തോമസ്, ശ്രീരാജ് ചന്ദനപ്പള്ളിൽ, സിബി ഇലന്തൂർ, സി.എസ്. ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. അനീഷ് വി. നായർ, ദീപ വിജയകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. വൈകീട്ട് ആളൊരുക്കം സിനിമ പ്രദർശിപ്പിച്ചു. എം.എസ്. സുരേഷ് ചലച്ചിത്ര ആസ്വാദനം നടത്തി. കുട്ടികൾ നടത്തിയ നാട്ടറിവ് പഠനയാത്ര കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. ആറന്മുള സത്രക്കടവിലെത്തി വിനീത് കുട്ടികളെ വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചു. ആറന്മുളക്കണ്ണാടി നിർമാണം, പന്നിവേലിച്ചിറയിലെ ഫിഷ് ഫാം, ഇലന്തൂർ പുളിതിട്ടയിൽ കാവിൽ മേമുറിയിൽ തോമസ് ചെറിയാൻെറ ഫിഷ് ഫാമും കൃഷിയിടങ്ങളും സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story