Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപകടമുണ്ടായാൽ...

അപകടമുണ്ടായാൽ താങ്ങാകാൻ എമര്‍ജന്‍സി മെഡിക്കല്‍ കാര്‍ഡ്

text_fields
bookmark_border
പത്തനംതിട്ട: അപകടത്തിൽപെടുന്നവരുടെ രക്ഷക്ക് സഹായകരമാകുന്ന എമർജൻസി മെഡിക്കൽ കാർഡ് എന്ന ആശയവുമായി റിട്ട. അഗ്ന ിരക്ഷ സേന ഉദ്യോഗസ്ഥൻ കൈപ്പട്ടൂർ ഹരിഹരൻ. ഏതെങ്കിലും തരത്തിൽ അപകടത്തിൽപെടുന്നവർ അബോധാവസ്ഥയിലാകുമ്പോൾ അവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ രക്ഷാപ്രവർത്തകരും പിന്നീട് ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാരും ഏറെ ബുദ്ധിമുട്ടാറുണ്ട്. അതിന് പരിഹാരമാണ് എമർജൻസി മെഡിക്കൽ കാർഡ്. ഫോട്ടോ പതിച്ച് തയാറാക്കുന്ന കാർഡിൽ പേരും വിലാസവും ഫോൺ നമ്പറും ബന്ധുക്കളുടെ വിവരങ്ങളും കൂടാതെ രോഗങ്ങളുണ്ടെങ്കിൽ അതിൻെറ വിവരവും കഴിക്കുന്ന മരുന്നുകളുടെ പേരും രക്തഗ്രൂപ്പും ചികിത്സിക്കുന്ന ഡോക്ടറുടെ കോൺടാക്ട് നമ്പറും ഉണ്ടായിരിക്കണം. സ്വന്തമായി തയാറാക്കി ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചാൽ ഏറെക്കാലം ഉപയോഗിക്കാം. നാലുവർഷം മുമ്പ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ബോധംനഷ്ടപ്പെട്ട് കിടന്ന ഒരാളെ ആശുപത്രിയിലെത്തിച്ചതോടെയാണ് ഇതുപോലൊരു കാർഡ് തയാറാക്കി സൂക്ഷിക്കേണ്ടതിൻെറ ആവശ്യകത മനസ്സിലായത്. വായിൽനിന്ന് നുരയും പതയും വന്ന് കിടന്ന ആളായതിനാൽ മദ്യപിച്ച് അബോധാവസ്ഥയിലാണെന്നാണ് പലരും ധരിച്ചത്. പിന്നീട് ആശുപത്രിയിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് പെൻഷൻ വാങ്ങാൻ എത്തിയ ആളാണ്, ഷുഗർ വളരെ താഴ്ന്നതിനാലാണ് ബോധംനഷ്ടപ്പെട്ടതെന്നും അറിയാൻ കഴിഞ്ഞത്. പെൻഷൻ ബുക്കിലെ വിലാസം തേടിപ്പിടിച്ചാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ വിവരം അറിയിച്ചത്. എമർജൻസി മെഡിക്കൽ കാർഡ് തയാറാക്കി വിതരണം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. വാഹനങ്ങളിൽ നിർബന്ധമായും ഫോൺ നമ്പറുകൾ പതിച്ചിരിക്കണമെന്ന ആവശ്യവും ഹരിഹരൻപിള്ള ഉന്നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story