Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനേത്രചികിത്സ ക്യാമ്പ്​

നേത്രചികിത്സ ക്യാമ്പ്​

text_fields
bookmark_border
തിരുവല്ല: റെഡ്‌ക്രോസ് സൊസൈറ്റിയുടെ സൗജന്യ 18ന് ഏഴു മുതൽ ഒന്നുവരെ ഡയറ്റ് ഹാളിൽ നടക്കും. തിമിര ശസ്ത്രക്രിയ പരിശ ോധനയും ഇതോടൊപ്പം നടത്തും. മധുര അരവിന്ദ് കണ്ണാശുപത്രിയും വെൺപാല കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് ക്യാമ്പ് നടത്തുക. വിവാഹപൂർവ കൗൺസലിങ് തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂനിയൻ ഹ്യൂമൻ റിസോഴ്‌സസ് സൻെററുമായി ചേർന്ന് രണ്ടുദിവസത്തെ വിവാഹപൂർവ കൗൺസലിങ് നടത്തി. സമുദായത്തിലെ വിവാഹപ്രായമായ യുവതീയുവാക്കളെ പങ്കെടുപ്പിച്ചായിരുന്നു കൗൺസലിങ്. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. എച്ച്.ആർ ഫാക്കൽറ്റി ആർ. ബിജുകുമാർ, കോട്ടയം മെഡിക്കൽ കോളജ് അസോ. പ്രഫസർ എം. ഗീതാദേവി, ഫാ. ജോൺ വർഗീസ്, ഡോ. ബി. ഹരികുമാർ, രമാദേവി എന്നിവർ ക്ലാെസടുത്തു. യൂനിയൻ സെക്രട്ടറി വി. ശാന്തകുമാർ, കെ.പി. രമേശ് എന്നിവർ സംസാരിച്ചു. സ്വപ്‌ന ഭവനം താക്കോൽദാനം നടത്തി തിരുവല്ല: യാക്കോബായ സഭ നിരണം ഭദ്രാസനത്തിൻെറ സ്വപ്‌നഭവനം പദ്ധതിയിൽ പത്താമത്തെ വീടിൻെറ താക്കോൽദാനവും കൂദാശയും നടത്തി. ഡോ. ഗീവർഗീസ് മാർ കൂറിലോസ് താക്കോൽദാനം നടത്തി. ഫാ. റോജൻ പേരകത്ത്, വിൽസൺ ഫിലിപ്പ് കോർ എപ്പിസ്‌കോപ്പ, നഗരസഭ കൗൺസിലർ ജയകുമാർ, ബാബു തിരുവല്ല, സുരേഷ്, ജയിംസ് വഞ്ചിപാലം, ജിബിൻ തോമസ് എന്നിവർ പങ്കെടുത്തു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ പത്താം സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള പദ്ധതിയാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story