Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗുണമുള്ള അരി; കൊടുമൺ...

ഗുണമുള്ള അരി; കൊടുമൺ റൈസ്​ ബു​ധനാഴ്​ച വിപണിയിൽ ഇറങ്ങും

text_fields
bookmark_border
കൊടുമൺ: ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ കൊടുമൺ റൈസ് ബുധനാഴ്ച വിപണിയിൽ ഇറങ്ങും. െവെകീട്ട് നാലിന് കൊടുമണ്ണിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ഔഷധഗുണമുള്ള ഞവര, രക്തശാലി അരിയാണ് ഇതിൽ പ്രധാനം. കൂടാതെ ഇവയുടെ തവിടും വിൽപനക്ക് തയാറായിട്ടുണ്ട്. ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നാണ് പദ്ധതി തയാറാക്കിയത്. പഞ്ചായത്തിലെ തരിശുകിടന്ന 258 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തതാണ് നെല്ല് സംഭരിച്ചത്. മുണ്ടുകോണം, കോയിക്കൽപടി, തേവന്നൂർ, മുണ്ടയ്ക്കൽ, ചേനങ്കര, മംഗലത്ത് എന്നീ ഏലാകളിലായി 221 കർഷകരാണ് നെൽകൃഷി ചെയ്തത്. ഏഴ് ഇനങ്ങളിലുള്ള വിത്താണ് വിതച്ചത്. മൊത്തം 309 ടൺ നെല്ല് ലഭിച്ചിരുന്നു. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 100 ടൺ നെല്ല് സംഭരിച്ച് അരിയാക്കിയാണ് കൊടുമൺ റൈസ് എന്നപേരിൽ വിപണനം ചെയ്യുന്നത്. 100 ടണ്ണിൽനിന്ന് 12,500 കിലോയോളം അരിയാണ് ലഭിച്ചത്. സംഭരണ വിപണനത്തിനായി എക്കോഷോപ്പും തുടങ്ങിയിട്ടുണ്ട്. 55 രൂപക്ക് ഒരു കിലോ അരി വിൽക്കാനാണ് തീരുമാനം. എന്നാൽ ഞവര, രക്തശാലി അരിക്ക് വില കൂടുതലാണ്. രക്തശാലി അരി 500 ഗ്രാമിന് 200 രൂപയാണ് വില. ഒരു കിലോ തവിടിന് 17 രൂപയും. കോട്ടയത്ത് ഓയിൽപാം ഇന്ത്യ അധികൃതരുമായി ചർച്ചനടത്തിയതിനെ തുടർന്ന് നെല്ല് കുമരകത്തെ മില്ലിൽ എത്തിച്ചാണ് അരിയാക്കിയത്. കർഷകരിൽനിന്ന് 26.30 രൂപക്കാണ് നെല്ല് സംഭരിച്ചത്. ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹെക്ടറിന് 30,000 രൂപവരെ സബ്സിഡി നൽകുന്നുണ്ട്. സാധാരണ നെല്ലിനങ്ങൾക്ക് പുറമെ ഔഷധഗുണം ഏറെയുള്ള രക്തശാലി എന്ന നെല്ലും ഞവരയും ഈവർഷം കൃഷി ചെയ്തു. ഇരുമ്പുസത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയതാണ് രക്തശാലി. രക്തത്തിലെ കൊളസ്ട്രോളും കുറക്കും. ഇത് വാത-പിത്ത-കഫ ദോഷങ്ങളെ ഇല്ലാക്കുമെന്നാണ് ആയുർവേദം പറയുന്നത്. തവിട് ഉപയോഗിച്ച് പോഷക സമൃദ്ധമായ കേക്ക്, മോദകം എന്നിവ ഉണ്ടാക്കാൻ കഴിയും. ഔഷധഗുണത്തിനു പേരുകേട്ട അരിയാണ് ഞവര. വാതരോഗങ്ങൾക്ക് ഞവരക്കിഴി സാധാരണ ഉപയോഗിക്കുന്നു. സബ്സിഡി നിരക്കിൽ ജൈവവളം, കുമ്മായം, രാസവളം, ജൈവകീടനാശിനി ഇവയൊക്കെ കർഷകർക്ക് നൽകിയിരുന്നു. ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പും ചേർന്ന് 53 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചയത്തിൽ നടപ്പാക്കിയത്. 15നും 16നും കാർഷിക പ്രദർശനം, കാർഷിക സെമിനാർ, യോഗ പ്രദർശനം, മുഖാമുഖം എന്നിവയും സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story