Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുടങ്ങിയ പെരുമ്പെട്ടി...

മുടങ്ങിയ പെരുമ്പെട്ടി സംയുക്ത സർവേ പുനരാരംഭിക്കാൻ തീരുമാനമായില്ല

text_fields
bookmark_border
ചുങ്കപ്പാറ: പെരുമ്പെട്ടി വില്ലേജിലെ മുടങ്ങിയ സർവേ പുനരാരംഭിക്കാൻ ഉന്നത ഉദ്യോഗതലത്തിൽ തീരുമാനമായില്ല. തുടർനട പടികൾക്ക് മന്ത്രിതലത്തിൽ നിർദേശം ലഭിക്കണമെന്ന് ഉദ്യോഗസ്ഥർ. കർഷകരുടെ ഭൂമി വനത്തിൻെറ ഭാഗമെല്ലന്ന ഇടക്കാല റിപ്പോർട്ട് ഉണ്ടായെങ്കിലും സർവേ പൂർത്തിയാക്കണമെങ്കിൽ 1958ലെ മാപ്പ് ഹാജരാക്കണം. ആ രേഖ നീണ്ട അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞില്ല. റീസർവേ പ്രകാരമുള്ള തെങ്ങടയാളം പതിച്ച കല്ലുകളാണ് ഭൂമിയിൽ കാണുന്നതെന്നും ആക്ഷേപമുണ്ട്. നോട്ടിഫിക്കേഷനിലെ അതിർത്തി വിവരണവും നിലവിലെ സർവേ കല്ലുകളും പൊരുത്തപ്പെടുന്നതുകൊണ്ട് കല്ലുകളുടെ പഴക്കം പ്രശ്നമാകേണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. മന്ത്രിതലത്തിലെ തീരുമാനപ്രകാരമാണ് സർവേ ആരംഭിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രതിവിധിയും മന്ത്രിതലത്തിൽ ഉണ്ടാകണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. റാന്നി റേഞ്ച് ഓഫിസർ, ഡിവിഷനൽ സർവേയർ, റാന്നി ഡി.എഫ്.ഒ, കൊല്ലം സി.സി.എഫ്, പി.സി.സി.എഫ്, കോഴിക്കോട് മിനിസർവേ ഡയറക്ടർ എന്നിവർ സംസ്ഥാന മുഖ്യവനപാലകൻെറ ഓഫിസിലാണ് കൂടിയാലോചന നടത്തിയത്. 58ലെ സർവേ മാപ്പ് കണ്ടെത്താൻ കഴിയാത്തതിൻെറ ഉത്തരം ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ജനങ്ങളുടെ അവകാശം ഉടൻ നൽകിയേ തീരൂവെന്ന് സമരസമിതി പറയുന്നു. ഉദ്യോഗസ്ഥരുടെ നിരുത്തരവാദ നിലപാടിൽ പ്രതിഷേധിച്ച് പൊന്തൻപുഴ സമരത്തിൻെറ വാർഷികദിനമായ ഞായറാഴ്ച മൂന്നിന് ചുട്ടുമണ്ണിൽനിന്ന് പെരുമ്പെട്ടിയിലേക്ക് ജാഥ നടക്കും. പൊതുസമ്മേളനം പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story