Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴക്കാലപൂർവ ശുചീകരണം

മഴക്കാലപൂർവ ശുചീകരണം

text_fields
bookmark_border
പത്തനംതിട്ട: മഴക്കാലപൂർവ ശുചീകരണ പരിപാടിയുടെ ഭാഗമായി ചെന്നീർക്കര പഞ്ചായത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയവും പരിസരവും ശുചീകരിച്ച് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് കല അജിത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത ശശി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ. സജി, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. സുരേഷ്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. ഹരികുമാർ, അസി. സെക്രട്ടറി എസ്. കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി. ഗോപകുമാർ, ടി.കെ. ജ്യോതികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. ജിനു ജി.തോമസ്, പബ്ലിക് ഹെൽത്ത് നഴ്സ് ജയ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്യാമളകുമാരി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story