Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാമ്പഴക്കാലം 2019;...

മാമ്പഴക്കാലം 2019; അവധിക്കാല ക്യാമ്പ്

text_fields
bookmark_border
വാഴമുട്ടം: പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍ വാഴമുട്ടം വള്ളത്തോള്‍ വായനശാല, വനിതാവേദി, ബാലവേദി, കര്‍ഷക ക്ല ബ്‌ എന്നിവ സംയുക്തമായി വായനശാല അങ്കണത്തില്‍ ഞായറാഴ്ച മാമ്പഴക്കാലം 2019 അവധിക്കാല ക്യാമ്പ് നടത്തുന്നു. ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനു ഉദ്ഘാടനം ചെയ്യും. വയനശാലാ പ്രസിഡൻറ് കെ.പി. ഉത്തമന്‍കുട്ടി നായർ അധ്യക്ഷതവഹിക്കും. മുഖ്യാതിഥി സാഹിത്യകാരന്‍ ശ്രീകുമാരന്‍ കര്‍ത്ത. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈ. മണിലാല്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഷൈജു, വായനശാലാ സെക്രട്ടറി അഡ്വ. എ. ജയകുമാര്‍, ബാലവേദി സെക്രട്ടറി അനുഗ്രഹ വിനോദ്, ബാലവേദി പ്രസിഡൻറ് ആദിത്യന്‍ സന്തോഷ്‌ പ്രസിഡൻറ് വനിതാവേദി പ്രസിഡൻറ് ബീനാ സോമന്‍, സെക്രട്ടറി ലേഖാ മോഹന്‍, കാര്‍ഷിക ക്ലബ്‌ സെക്രട്ടറി എം.ജി. ഹരിചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 'നിത്യജീവിതവും പരിസ്ഥിതിയും' സെമിനാറിൽ ശാസ്ത്ര അധ്യാപകന്‍ രാജേഷ്‌ ജി.അക്ലെത്ത് വിഷയം അവതരിപ്പിക്കും. 'പ്രകൃതി-ഒരു കളിക്കളം' വിഷയം മാധ്യമപ്രവര്‍ത്തകന്‍ അനില്‍ വള്ളിക്കോട് അവതരിപ്പിക്കും. 'ഉല്ലാസത്തോടെ എങ്ങനെ പഠിക്കാം' വിഷയം അധ്യാപകന്‍ ഡോ. കെ. സുരേഷ്കുമാർ അവതരിപ്പിക്കും. എം.എന്‍. രവീന്ദ്രന്‍ നായര്‍ ക്യാമ്പ് അവലോകനം നടത്തും. വിവരങ്ങള്‍ക്ക് ഫോൺ: 9447359150, 9744665062.
Show Full Article
TAGS:LOCAL NEWS 
Next Story