Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിന്നൽ വാഹന പരിശോധന;...

മിന്നൽ വാഹന പരിശോധന; 34 പേർ അറസ്​റ്റിൽ

text_fields
bookmark_border
പത്തനംതിട്ട: എസ്.പിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ ഒന്നര മണിക്കൂർ നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലേെറ രൂ പ പിഴയീടാക്കി. മദ്യപിച്ച് വാഹനം ഓടിച്ച 34 പേരെ അറസ്റ്റ് ചെയ്തു. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറക്കുന്നതിൻെറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ 6.30 വരെ ജില്ല എസ്.പി ജി. ജയദേവിൻെറ നേതൃത്വത്തിൽ സീറോ അവർ ചെക്കിങ് എന്ന പേരിൽ നടത്തിയ വാഹന പരിശോധനയിലാണ് നിയമലംഘകർ കൂട്ടത്തോടെ പിടിയിലായത്. ജില്ലയിലെ മുഴുവൻ ഓഫിസർമാരെയും പൊലീസ് ഉദ്യോഗസ്ഥെരയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്. ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 549 േപർെക്കതിരെയും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് 94 േപർക്കതിരെയും ൈലസൻസ് ഇല്ലാത വാഹനം ഓടിച്ചതിന് 23 പേർക്കെതിരെയും അനധികൃത പാർക്കിങ്ങിന് 132 േപർക്കതിരെയും അമിത വേഗത്തിൽ വാഹനം ഓടിച്ച 45 േപർക്കതിരെയും നടപടി സ്വീകരിച്ചു. പിടികൂടിയവരിൽനിന്ന് പിഴയായി 1,05,600 രൂപയാണ് ഇടാക്കിയത്. മദ്യപിച്ച് വാഹനം ഓടിച്ച 34 പേരുടെ വാഹനം കസ്റ്റഡിയിൽ എടുത്ത് നടപടി സ്വീകരിച്ചു. ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ ഏറെയും 25 വയസ്സിൽ താഴെയുള്ള യുവാക്കളാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെയും സ്ഥിരമായി ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരുടെയും പേരിൽ നിയമ നടപടി സ്വീകരിച്ച് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർക്ക് ശിപാർശ ചെയ്യുമെന്നും ഊർജിതമായ വാഹന പരിശോധന തുടർന്നും ഉണ്ടാകുമെന്നും എസ്.പി അറിയിച്ചു. ഡിവൈ.എസ്.പിമാരായ കെ.എ. തോമസ്, സജീവ് ഉമേഷ് കുമാർ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, എസ്.ഐമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story