Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല ആശുപത്രി:...

ജില്ല ആശുപത്രി: കാന്‍സര്‍ കെയര്‍ യൂനിറ്റ്​ പ്രവര്‍ത്തനം മുടങ്ങിയതിനെതിരെ പ്രതിഷേധം ശക്​തം

text_fields
bookmark_border
കോഴഞ്ചേരി: ജില്ല ആശുപത്രിയിലെ കാൻസർ കെയർ യൂനിറ്റിൻെറ പ്രവർത്തനം നാലുമാസമായി മുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ത്രിതല പഞ്ചായത്തുകൾ കോഴഞ്ചേരി കാൻസർ കെയർ യൂനിറ്റിൻെറ സഹകരണത്തോടെ രോഗനിർണയ ക്യാമ്പുകൾ വിജയകരമായി നടത്തിയിരുന്നു. അർബുദ നിര്‍ണയം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായതിനാൽ പത്തുശതമാനം ആളുകൾക്ക് രോഗം മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാൻ സാധിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എം.എൽ.എയും ജില്ല മെഡിക്കൽ ഓഫിസറും സ്ഥാപനത്തോട് താൽപര്യം കാട്ടുന്നിെല്ലന്നാണ് നാട്ടുകാരുടെ ആരോപണം. റേഡിയോളജിസ്റ്റിനെ നിയമിക്കാത്തത് മനഃപൂർവമാെണന്ന ആക്ഷേപവുമുണ്ട്. സ്വകാര്യ ലാബുകളേക്കാൾ കുറഞ്ഞ ഫീസിൽ ആഴ്ചയിൽ മൂന്നുദിവസം ഇവിടെ മാമോഗ്രാം നടത്തിയിരുന്നു. ജർമനിയിൽനിന്ന് ഇറക്കുമതിചെയ്ത അത്യാധുനിക മാമോഗ്രാം മെഷീനാണ് ഇവിടെ ഉള്ളത്. കോഴഞ്ചേരിയിലെ ചില സ്വക്യാര്യ ലാബുകൾക്ക് വേണ്ടിയും അർബുദ ചികിത്സയുള്ള സ്വകാര്യ ആശുപത്രിയെ സഹായിക്കാനും കാൻസർ സൻെററിനെ സർക്കാറും എം.എൽ.എയും അവഗണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ബോബു ജോർജ് ആരോപിച്ചു. 16നു രാവിലെ 11ന് ജില്ല കോൺഗ്രസ് നേതൃത്വത്തിൽ കോഴഞ്ചേരി ജില്ല ആശുപത്രിക്ക് മുന്നിൽ ധർണ നടത്തുമെന്നും ബാബു ജോർജ് പറഞ്ഞു. ഭാരതീസപര്യയും മതപാഠശാല വാർഷികവും പന്തളം: തട്ടയിൽ ഒരിപ്പുറത്തു ഭഗവതി ദേവസ്വം മതപാഠശാലയുടെ 82ാമത് വാർഷികവും ഭാരതീസപര്യയും 10, 11, 12 തീയതികളിൽ ക്ഷേത്രത്തിൽ നടക്കും. 10ന് രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി മനു എം. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വ്യക്തിത്വ വികാസ ക്ലാസ്, സംസ്കൃത പഠനം, ഗാനപരിശീലനം, ഗീതാപാരായണം, തുടങ്ങിയവ പഠനകളരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12ന് ഉച്ചക്ക് രണ്ടിന് മതപാഠശാല വാർഷികം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്ര പ്രസിഡൻറ് സി.കെ. ശങ്കരപ്പിള്ള അധ്യക്ഷത വഹിക്കും. മാർഗദർശകമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പ്രഭാഷണം നടത്തും. ഹിന്ദുമത പാഠശാല അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി വി.ജെ. രാമചന്ദ്രൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സർജറി ക്യാമ്പ് തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ജനറൽ സർജറി വിഭാഗത്തിൻെറ നേതൃത്വത്തിൽ സൗജന്യ സർജറി ക്യാമ്പ് ശനിയാഴ്ച നടത്തും. സൗജന്യമായി രോഗനിർണയം നടത്താനും ശസ്ത്രക്രിയ നടത്താനും സൗകര്യം ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999261, 9495999262.
Show Full Article
TAGS:LOCAL NEWS 
Next Story