Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലസ്​ ടു: അടൂർ ഗവ....

പ്ലസ്​ ടു: അടൂർ ഗവ. ബോയ്സ് എച്ച്​.എസ്​.എസിന്​ വിജയത്തിളക്കം

text_fields
bookmark_border
അടൂർ: പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഹയർ സെക്കൻഡറി പരീക്ഷക്കിരുത്തി ഉന്നതവിജയം നേടാൻ അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനായി. സയൻസ് വിദ്യാർഥിനികളായ വിഷ്ണുദത്ത, ശബ്നം ഫാത്തിമ, ഹ്യുമാനിറ്റീസ് വിദ്യാർഥിനി പാർവതി ഉണ്ണി എന്നിവർക്ക് 1200ൽ 1200 മാർക്കും നേടാനായി. 14 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായി. സയൻസ് വിഭാഗത്തിൽ 95, കോമേഴ്സിൽ 83, ഹ്യുമാനിറ്റീസിൽ 65 എന്നിങ്ങനെയാണ് വിജയശതമാനം. രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളുള്ള ഈ സ്കൂളിൽ ഈ വിഭാഗത്തിൽ മുൻ വർഷങ്ങളിൽ വിജയശതമാനം കുറവായിരുന്നു. ഇത് പരിഹരിക്കാനായി അധ്യാപകരുടെ നേതൃത്വത്തിൽ ജനുവരി മുതൽ പ്രത്യേക ക്ലാസുകൾ നടത്തി. രണ്ടാഴ്ച രാത്രിയിലും ക്ലാസ് നടന്നു. ഇതിൻെറ ഫലം ഈ വർഷം ഉണ്ടായി. കഴിഞ്ഞവർഷം 48 ശതമാനം വിജയം ആയിരുന്നുവെങ്കിൽ ഇക്കുറി 65 ശതമാനമായി. സംസ്ഥാന സർക്കാറിൻെറ മികവിൻെറ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം നടക്കുന്ന സ്കൂളിന് ഹയർ സെക്കൻഡറി പരീക്ഷഫലം നേട്ടമായി. അടൂർ ഗവ. ഗേൾസ് ഹൈസ്കൂളിന് അഭിമാനനേട്ടം അടൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ അടൂർ ഗവ. ഗേൾസ് ഹൈസ്കൂളിന് അഭിമാനനേട്ടം. സയൻസ് വിഭാഗത്തിൽ 60ൽ 57 കുട്ടികൾ വിജയിച്ചു. (95 ശതമാനം വിജയം). കോമേഴ്സിൽ 58ൽ 53പേർ വിജയിച്ചു. (91.38 ശതമാനം). ആകെ 93.22 ശതമാനം വിജയം. സയൻസ് വിഭാഗത്തിൽ 10 പേരും കോമേഴ്സിൽ രണ്ടുപേരും എല്ലാവിഷയത്തിനും എ പ്ലസ് നേടി. 1200ൽ 1180 മാർക്ക് നേടി ആഷ്ന അഷ്റഫ് സ്കൂളിൽ ഒന്നാംസ്ഥാനം നേടി. ആഷ്ന അഷ്റഫും ഫേബ ബിജുവും രണ്ടാംവർഷ പരീക്ഷയിൽ അറുനൂറിൽ 600 മാർക്കും മാങ്ങി. ജില്ലയിലെ ഗവ. ഹയർ സെക്കൻഡറി ജനറൽ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയം അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനാണെന്ന് അധ്യാപകർ അവകാശപ്പെട്ടു. പിന്നിൽ പ്രവർത്തിച്ചവരെ രക്ഷിതാക്കൾ അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story