Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർവേരേഖ കാണാനില്ല;...

സർവേരേഖ കാണാനില്ല; പെരു​െമ്പട്ടിയിൽ സംയുക്ത സർവേ സ്തംഭനത്തിൽ

text_fields
bookmark_border
ചുങ്കപ്പാറ: അപ്രത്യക്ഷമായ സർവേരേഖ റവന്യൂ, സർവേ, വനംവകുപ്പുകളെ വലക്കുന്നു. പെരുമ്പെട്ടിയിലെ സംയുക്ത സർവേ സ്തംഭ നത്തിൽ. 1958 വലിയകാവ് വനം നോട്ടിഫൈ ചെയ്ത സമയത്ത് തയാറാക്കിയ സർവേ സ്കെച്ചാണ് അപ്രത്യക്ഷമായത്. സെറ്റിൽമൻെറ് ഓഫിസറായ കലക്ടർ ലോക്കറിൽ സൂക്ഷിക്കേണ്ട രേഖയാണിത്. അന്ന് വലിയകാവ് വനം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം കലക്ടറേറ്റിലോ പത്തനംതിട്ട കലക്ടറേറ്റിലോ ഈ രേഖ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സെൻട്രൽ സർവേ ഓഫിസ് തിരുവനന്തപുരം, കോഴിക്കോട് ഫോറസ്റ്റ് മിനി സർവേ ഓഫിസ്, തിരുവനന്തപുരം പുരാരേഖാ വകുപ്പ്, റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ്, മല്ലപ്പള്ളി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ ഊർജിത അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ രേഖ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ മാർച്ച് അവസാനവാരം മുതൽ സർവേ നടപടി മുടങ്ങി. രേഖ നഷ്ടപ്പെട്ടത് വനമാഫിയയുടെ ഇടപെടൽ കൊണ്ടാകാമെന്ന് പൊന്തൻപുഴ സമരസമിതി ആരോപിക്കുന്നു. വനം അതിർത്തി വിവരണം 1958 നോട്ടിഫിക്കേഷനിൽ വിശദമായി നൽകിയിട്ടുണ്ട്. 284 ജണ്ടകൾ, കണ്ണാടിക്കല്ലുകൾ, മുക്കോണിലെ കണ്ണാടിക്കല്ലുകൾ, വില്ലേജ് അതിർത്തികൾ എന്നിവയും കല്ലുകൾ തമ്മിലുള്ള ചങ്ങലദൂരവും ദിക്കുകളുടെ കൃത്യമായ വിവരണവും നൽകിയിരിക്കുന്നു. എല്ലാ വളവുകളും ദിശാവ്യതിയാനങ്ങളും നോട്ടിഫിക്കേഷനിൽ പറയുന്നുണ്ട്. നഷ്ടപ്പെട്ട സ്കെച്ചിൻെറ പൂർണമായ അക്ഷരരൂപം നോട്ടിഫിക്കേഷനിൽ ലഭ്യമായതിനാൽ അത് ഉപയോഗിച്ച് സർവേ പൂർത്തിയാക്കാം. സർവേ പൂർത്തീകരിക്കാൻ മാർഗങ്ങൾ രൂപവത്കരിക്കാൻ അടുത്ത ദിവസം മുഖ്യ വനപാലകൻ പി.കെ. കേശവൻെറ ഓഫിസിൽ പി.സി.സി.എഫ് (എൽ ആൻഡ് ആർ), കൊല്ലം സർക്കിൾ സി.സി.എഫ്, റാന്നി ഡി.എഫ്.ഒ, കോഴിക്കോട് മിനി സർവേ ഡയറക്ടർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. പത്തനംതിട്ട കലക്ടർ സർവേ പൂർത്തീകരിക്കാൻ അനുവദിച്ച സമയം ബുധനാഴ്ച തീർന്നിരിക്കെ ഉചിതമായ പരിഹാരം കണ്ടെത്താനും കർഷകരുടെ പട്ടയാവകാശം ഉറപ്പുവരുത്താനുമുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. പുനഃപ്രതിഷ്ഠാദിന മഹോത്സം ഇന്ന് മല്ലപ്പള്ളി: കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിന മഹോത്സവം ബുധനാഴ്ച നടക്കും. പുലർച്ച അഞ്ചിന് നിർമാല്യദർശനം, 5.30 മുതൽ ഗണപതി ഹോമം, 8.30ന് പുരാണ പാരായണം, ഒമ്പതിന് നവകം ശ്രീഭൂതബലി, ശ്രീബലി. തന്ത്രി മുഖ്യൻ കുഴിക്കാട്ടിയത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. 11.30ന് ഉച്ചപൂജ, 12.30ന് അന്നദാനം, ഏഴിന് ദീപാരാധന, 7.30ന് അത്താഴപൂജ, അത്താഴ ശ്രീബലി എന്നിവ നടക്കും. പരിപാടികൾ ഇന്ന് കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രം: പുനഃപ്രതിഷ്ഠാദിന മഹോത്സം, അന്നദാനം-ഉച്ച 12.30
Show Full Article
TAGS:LOCAL NEWS 
Next Story