Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊലീസ്​ അതിക്രമം:...

പൊലീസ്​ അതിക്രമം: കോൺഗ്രസ്​ പ്രതിഷേധിച്ചു

text_fields
bookmark_border
പന്തളം: കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിലെ മേടഭരണി ഉത്സവേത്താടനുബന്ധിച്ച് രാത്രിയിൽ കലാപരിപാടികൾ നടക്കവെ അ കാരണമായി പൊലീസ് നടത്തിയ അതിക്രമങ്ങളിൽ കോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ക്ഷേത്രഭരണ സമിതിയുടെ അനുമതി കൂടാതെ ഭക്തജനങ്ങൾക്കുനേരെ അതിക്രൂരമായ മർദനമാണ് ക്ഷേത്രമൈതാനത്ത് പൊലീസ് നടത്തിയത്. സർക്കാറിൻെറ വിശ്വാസ വിരുദ്ധ നടപടിയാണ് പൊലീസിനെ ഇതിനു േപ്രരിപ്പിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. നടപടിയിൽ സമഗ്ര അന്വേഷണം നടത്തി അക്രമത്തിനു നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും മർദനമേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ. നൗഷാദ് റാവുത്തർ അധ്യക്ഷതവഹിച്ചു. ചെറുവള്ളിൽ ഗോപകുമാർ, കിരൺ കുരമ്പാല, ഡി. പ്രകാശ്, രാഘവൻ, എം. മനോജ്കുമാർ, ജോർജ് തങ്കച്ചൻ, അനിഴം സതീഷ് എന്നിവർ സംസാരിച്ചു. ബാഡ്മിൻറൺ ക്ലബ് ഉദ്ഘാടനം പന്തളം: ബാഡ്മിൻറൺ ക്ലബ് പന്തളത്തിൻെറ ഉദ്ഘാടനവും സ്പോർട്സ് കോംപ്ലക്സ് സമർപ്പണവും 10ന് വൈകീട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിക്കും. ബാഡ്മിൻറൺ ക്ലബ് പന്തളത്തിൻെറ പ്രസിഡൻറ് എം.ജെ. റോയി അധ്യക്ഷതവഹിക്കും. ആേൻറാ ആൻറണി എം.പി ക്ലബ് അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി പ്രകാശനം ചെയ്യും. അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂ മ്യൂസിക് െപ്രാഡക്ഷൻ സ്പോൺസർ ചെയ്ത പ്രളയദുരിതാശ്വാസ നിധി ചിറ്റയം ഗോപകുമാർ എം.എൽ.എ വിതരണം ചെയ്യും. നഗരസഭ ചെയർപേഴ്സൻ, ടി.കെ. സതി, വൈസ് ചെയർമാൻ ആർ. ജയൻ, മുൻ ദേശീയ ബാഡ്മിൻറൺ ചാമ്പ്യനും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസ്, സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് അനിൽ അമ്പലക്കര, ജില്ല പ്രസിഡൻറ് ടി. ബിനുരാജ്, ജനറൽ കൺവീനർ ആർ. ജയപ്രസാദ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജേക്കബ് ജോർജ്, വൈസ് പ്രസിഡൻറ് റിട്ട. പ്രഫ. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. വേനൽക്കൂട്ടം 10ന് ആരംഭിക്കും പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂം വേനൽക്കൂട്ടം 10 മുതൽ 12വരെ നടക്കുമെന്ന് ഭരവാഹികൾ പറഞ്ഞു. 10ന് വൈകീട്ട് നാലിന് രജിസ്േട്രഷൻ, 4.30ന് പരിചയപ്പെടുത്തൽ, അഞ്ചിന് സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻപിള്ള അധ്യക്ഷതവഹിക്കും. വൈകീട്ട് 6.30ന് ഏകപാത്ര നാടകം, 11ന് ഒമ്പതിന് കുട്ടികളുടെ തിയറ്റർ, 12ന് കുട്ടികൾക്കുള്ള കൗൺസലിങ്, ഒന്നിന് ഉച്ചഭക്ഷണം, രണ്ടിന് ഫയർ ആൻഡ് റെസ്ക്യൂ, ആറിന് കലാപരിപാടികൾ, ഏഴിന് നാട്ടരങ്ങ്, 12ന് 10.30ന് കളിക്കളം, രണ്ടിന് സിനിമയെ അറിയുക, നാലിന് ക്യാമ്പ് അവലോകനം എന്നിവ നടക്കുമെന്ന് ചെയർമാൻ ടി.ജി. ഗോപിനാഥൻപിള്ള, കൺവീനർ സുജിത് പി. പിള്ള, ലൈബ്രറി പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻപിള്ള, സെക്രട്ടറി ഡോ. പി.ജെ. പ്രദീപ്കുമാർ, േപ്രാഗ്രാം കോ ഓഡിനേറ്റർ ഉണ്ണികൃഷ്ണൻ പൂഴിക്കാട് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story