Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരളത്തി​െൻറ ഔദ്യോഗിക ...

കേരളത്തി​െൻറ ഔദ്യോഗിക തവളയാകാൻ പാതാളത്തവള ഒരുങ്ങുന്നു

text_fields
bookmark_border
കേരളത്തിൻെറ ഔദ്യോഗിക തവളയാകാൻ പാതാളത്തവള ഒരുങ്ങുന്നു ചിറ്റാർ: കേരളത്തിന് സ്വന്തമായി സംസ്ഥാന തവള യാഥാർഥ്യമാകുന്നു. പർപ്പിൾ ഫ്രോഗ് എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിൻെറ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിൻെറ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോട്ടുെവക്കും. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ തവളകളെക്കുറിച്ച് ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണ് ഈ നീക്കത്തിനു ചുക്കാൻപിടിക്കുന്നത്. പശ്ചിമഘട്ട മലനിരകളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന തവളകളിൽ ഒന്നാണ് പാതാളത്തവള. കഴിഞ്ഞദിവസം വൈകീട്ട് പെയ്ത ശക്തമായ വേനൽ മഴയിൽ ളാഹയിൽ രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ മുറ്റത്ത് ഈ തവളയെ വനപാലകർ കണ്ടെത്തി. 1200 ലക്ഷം വർഷം മുമ്പ് പിറവിയെടുത്ത ജീവിയാണിതെന്ന് ഗവേഷകർ പറയുന്നു. നീണ്ട മൂക്കും തടിച്ച ശരീരവുമുള്ള പ്രത്യേക തരത്തിലുള്ള ജീവിയാണിത്. പശ്ചിമഘട്ട മലനിരകളിലാണ് ഇതിനെ കാണുന്നത്. നാസിക്ക ബത്രക്കസ് സഹ്യാദ്രിയെൻസസ് (Nasikka batrachus Sahyadrensus) എന്നതാണ് ശാസത്രനാമം. പേരുപോലെ ഇവ മണ്ണിനടിയിലാണ് ജീവിക്കുന്നത്. ചിതലാണ് ആഹാരം. വർഷത്തിൽ ഒരിക്കൽ മാത്രമേ പാതാളത്തവള പുറത്തുവരുകയുള്ളു. അതും തീവ്രമായ മഴക്ക് തൊട്ടുമുമ്പ്. തടിച്ചുകൊഴുത്ത പെൺവർഗത്തിൽപ്പെട്ട തവളകൾ അൽപം കനംകുറഞ്ഞ ആൺ വർഗത്തിൽപെട്ട തവളയെ തോളിലേറ്റിയാണ് വരുന്നത്. തീവ്രമായ ആദ്യമഴ പെയ്യുമ്പോൾ മണ്ണിനടിയിൽ ഒന്നര മീറ്റർ താഴ്ചയിൽനിന്ന് ഇവ പുറത്തുവന്ന് ഇണചേർന്നശേഷം വീണ്ടും മണ്ണിനടിയിലേക്കുപോവും. പിന്നെ പുറത്തുവരുന്നത് അടുത്തവർഷത്തെ തീവ്രമഴയോടൊപ്പമാണ്. അതുവരെ പാതാള ജീവിതം. ഒരു തവള 4000 മുട്ടവരെ ഇടും. ഏഴുദിവസം കൊണ്ട് മുട്ട വിരിയും. മഴ അനുസരിച്ചാണ് ഇവ മുട്ടകൾ ഇടുന്നത്. കൃത്യം ഏഴാം ദിവസം ശക്തമായ മഴ പെയ്യാറുണ്ട്. ഈ ഏഴാം ദിവസത്തെ മഴയിൽ ഈ വാൽമാക്രികൾ ചിതറിപ്പോയി പലയിടത്തായി വളരും. കുറെ നശിച്ചുപോകും. 120 ദിവസം കൊണ്ട് ബാക്കിയുള്ളവ തവളകളാകും. മൂക്കുകൊണ്ട് തുരന്നാണ് മണ്ണിനടിയിലേക്ക് ഇവ പോകുന്നത്. പാതാളത്തവളകളെ കൂടുതലും കണ്ടുവരുന്നത് ആഫ്രിക്കയിലെ മഡഗാസ്കിനു സമീപമുള്ള സെയ്ഷേൽസ് ദ്വീപുകളിലാണ്. ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി. ബിജുവും ബ്രസൽസ് ഫ്രീ യൂനിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003ൽ ഇടുക്കിയിൽനിന്ന് ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ, അതിനുമുമ്പ് തന്നെ ഇതിനെക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനുവേണ്ടി മാത്രം ഭൂമിക്കു മുകളിലേക്കുവരുന്ന ഈ പാതാളത്തവളയെ മാവേലിത്തവള എന്ന പേരിൽ സംസ്ഥാനത്തിൻെറ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്നാണ് സന്ദീപ്ദാസിൻെറ നിർദേശം. ഇത് നടപ്പായാൽ ഔദ്യോഗിക തവളയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. തോപ്പിൽ രജി
Show Full Article
TAGS:LOCAL NEWS 
Next Story