Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിയമംതെറ്റിച്ച്...

നിയമംതെറ്റിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ എന്‍ഫോഴ്‌സമെൻറ്​് സംഘം

text_fields
bookmark_border
നിയമംതെറ്റിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ എന്‍ഫോഴ്‌സമൻെറ്് സംഘം തിരുവല്ല: നിയമംതെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിന്നാലെ ജില്ലയില്‍ ഇനി എന്‍ഫോഴ്‌സമൻെറ്് സംഘം ജാഗരൂകരായി ഉണ്ടാകും. ജനുവരി പകുതിയോടെ ജില്ലയില്‍ എന്‍ഫോഴ്‌സ്മൻെറ് ആര്‍.ടി ഓഫിസ് ആരംഭിച്ചെങ്കിലും ഏപ്രില്‍ മുതലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏപ്രില്‍ മാസത്തില്‍ മാത്രം 18,14,950 രൂപ എന്‍ഫോഴ്‌സമൻെറ് വിഭാഗം പിഴയായി ഈടാക്കി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് കൂടുതല്‍പേരെ പിടിച്ചത്. 358 പേര്‍ക്ക് ഈ ഇനത്തില്‍ പിഴ ലഭിച്ചു. വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയ കേസില്‍ 193പേര്‍ക്ക് പിഴ ലഭിച്ചു. എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് 110പേര്‍ പിടിയിലായി. ഇന്‍ഷുറന്‍സ് ഇല്ലാത്ത 157 വാഹനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 141 പേര്‍ക്കും പിഴ ലഭിച്ചു. അപകടകരമാംവിധം വാഹനം ഓടിച്ച 105പേര്‍ക്ക് പിഴയിട്ടു. ബ്രേക്ക് ലൈറ്റ് ഇല്ലാത്ത 90 വാഹനങ്ങളും പിഴചുമത്തപ്പെട്ടതില്‍ ഉള്‍പ്പെടും. ജില്ലയില്‍ ആറ് സ്‌ക്വാഡുകള്‍ എന്‍ഫോഴ്‌സ്‌മൻെറ് വിഭാഗം ജില്ലയില്‍ ആറ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. 24 മണിക്കൂറും ഏതെങ്കിലും ഒരുഭാഗത്ത് പരിശോധന ഉണ്ടാകും. ആര്‍.ടി.ഒ ആര്‍. രമണൻെറ കീഴില്‍ ആറ് വെഹിക്കിള്‍ ഇന്‍സ്പ്കടര്‍മാരും 12 എ.എം.വി.ഐമാരുമാണ് ഉള്ളത്. ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരും ഉള്‍പ്പെടുന്നതാണ് ഒരു സ്‌ക്വാഡ്. തുടക്കമായതിനാല്‍ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് എന്‍ഫോഴ്‌സ്മൻെറ് വിഭാഗത്തിൻെറ പ്രവര്‍ത്തനം. ജില്ലയില്‍ സ്വന്തമായി ഓഫിസ് ഇതുവരെയായിട്ടില്ല. സബ് ആര്‍.ടി.ഓകളിലാണ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്. തിരുവല്ല റവന്യൂ ടവറില്‍ മൂന്നാംനിലയില്‍ എന്‍ഫോഴ്‌സ്‌മൻെറ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിന് സര്‍ക്കാറിൻെറ അനുമതി തേടിയിരിക്കുകയാണ്. 1490 ചതുരശ്ര അടി സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. എന്‍ഫോഴ്‌സ്മൻെറിൻെറ ജില്ല ആസ്ഥാനം ഇവിടെയായിരിക്കും. പ്രധാന പട്ടണങ്ങളില്‍ നിരീക്ഷണ കാമറകള്‍ താമസിയാതെ സ്ഥാപിക്കും. മുഴുവന്‍ കാമറകളും കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിക്കും. സ്‌കൂള്‍ ബസ്, ലോറികള്‍ തുടങ്ങി ജി.പി.എസ് ഘടിപ്പിക്കേണ്ട മുഴുവന്‍ വാഹനങ്ങളുടേയും നീക്കം കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാവുന്ന സംവിധാനമാണ് വരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള ബ്രീത്ത് അനലൈസര്‍ ജില്ലയിലെ എന്‍ഫോഴ്‌സ്‌മൻെറിന് ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിഭാഗത്തിലുള്ള കേസുകള്‍ എടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രീത്ത് അനലൈസര്‍ ഉടന്‍ ലഭിക്കുമെന്ന് ആര്‍.ടി.ഒ രമണന്‍ പറഞ്ഞു. റോഡിലെ അപകടങ്ങള്‍ കുറക്കാനുള്ള പരിശോധനകളാണ് കര്‍ശനമാക്കുന്നതെന്നും ആര്‍.ടി.ഒ പറഞ്ഞു. പരിപാടികൾ ഇന്ന് കിഴക്കുപുറം പൊന്നമ്പി ഓർത്തഡോക്സ് പള്ളി: പെരുന്നാൾ, കുർബാന-രാവിലെ 7.30 തുമ്പമൺ താഴംസുഖദ സൻെറ് മേരീസ് ധ്യാനകേന്ദ്രം: ധ്യാനം-രാവിലെ 8.00 മൈലപ്ര വലിയപള്ളി: പെരുന്നാൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്-രാവിലെ 9.30 ചന്ദനപ്പള്ളി സൻെറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി: പെരുന്നാൾ, പ്രത്യാശ പ്രാർഥന സംഗമം-രാവിലെ 10.00 കാവുംഭാഗം സൻെറ് ജോര്‍ജ് യാക്കോബായ കത്തീഡ്രല്‍: സൗജന്യ നേത്രപരിശോധന ക്യാമ്പ് 10.00 പരുമല ആലുംമൂട് ദേവിക്ഷേത്രം: സപ്താഹം, ഗോവിന്ദപട്ടാഭിഷേകം 10.30 കിഴക്കുംമുറി നെന്മേലിക്കാവ് ദേവിക്ഷേത്രം: സപ്താഹം, രുക്മിണി സ്വയംവരം 11.00 കോയിപ്രം നെല്ലിക്കൽ ദേവീക്ഷേത്രം: സപ്താഹയജ്ഞം, അന്നദാനം-ഉച്ച 12.30 പത്തനംതിട്ട പെൻഷൻഭവൻ: താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം-ഉച്ച 2.00 പാലിയേക്കര വടക്ക് മഹാദേവര്‍ ഹനുമദ് ക്ഷേത്രം: സപ്താഹം, വിദ്യാഗോപാലാര്‍ച്ചന 5.00 ചന്ദനപ്പള്ളി കത്തോലിക്ക ദേവാലയം: പെരുന്നാൾ, ഗാനശുശ്രൂഷ-വൈകീട്ട് 6.30 തിരുവല്ല പാലിയേക്കര വടക്ക് മഹാദേവർക്ഷേത്രം: ഉത്സവം, നൃത്തനൃത്യങ്ങൾ-രാത്രി 8.00
Show Full Article
TAGS:LOCAL NEWS 
Next Story