Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിലാപയാത്ര...

വിലാപയാത്ര ഗതിമാറ്റിവിടാനുള്ള പൊലീസ്​ ശ്രമത്തിൽ പ്രതിഷേധം

text_fields
bookmark_border
കോന്നി: എലിയറക്കൽ ജങ്ഷനിൽ സ്കൂട്ടറിന് മുകളിൽ ബസ് കയറി മരിച്ച അച്ഛൻെറയും മകളുടെയും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഗതിമാറ്റിവിടാൻ പൊലീസ് ശ്രമിച്ചതായി പരാതി. വിലാപയാത്ര ബസുടമയുടെ വീടിനു മുന്നിൽകൂടി പോകാൻ പാടിെല്ലന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. പകരം ഒന്നുകിൽ വെട്ടൂർ റോഡ് വഴിയോ പൂങ്കാവ് റോഡ് വഴിയോ പോകാനായിരുന്നു നിർേദശം. എന്നാൽ, ബന്ധുക്കൾ അതിനു വഴങ്ങാൻ തയാറായില്ല. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻെറ നിർേദശാനുസരണം ബസുടമയുടെ ഓഫിസിനും ബസ് യാർഡിനും പൊലീസ് സംരക്ഷണം ഒരുക്കിയായിരുന്നു വിലാപയാത്ര. കൂടാതെ വിലാപയാത്രയും പൊലീസ് സംരക്ഷണത്തിലാക്കിയത് ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. കേസിൽ ബസുടമയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ ആരോപിച്ചു. മനുഷ്യാവകാശ ലംഘനത്തിനെതിരെ പരാതി നൽകാൻ തയാറാവുകയാണ് ബന്ധുക്കൾ. ഭാഗവത സപ്താഹ യജ്ഞം തിരുവല്ല: കടപ്ര-മാന്നാര്‍ ജയന്തപുരം കൈനിക്കര മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച മുതല്‍ 12വരെ നടക്കും. ഞായറാഴ്ച വൈകീട്ട് 6.30ന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരിയും രാജേഷ് കൈനിക്കരയും ചേര്‍ന്ന് ഭദ്രദീപ പ്രതിഷ്ഠ നടത്തും. ദിവസവും രാവിലെ ആറിന് പാരായണം തുടങ്ങും. മൂലകൃതിയാണ് പാരായണം ചെയ്യുന്നത്. വൈകീട്ട് 7.30ന് ഭജന. ഒമ്പതിന് വൈകീട്ട് 7.30 ന് തിരുവാതിര. 10ന് രുക്മിണി സ്വയംവരം, 12ന് 11.30 ന് സോപാന സംഗീതം, 12.30ന് യജ്ഞ സമര്‍പ്പണം, തുടര്‍ന്ന് സമൂഹസദ്യ. ഗീതാ ക്ലാസ് തുടങ്ങി തിരുവല്ല: നന്നൂര്‍ ദേവിക്ഷേത്രത്തില്‍ ഗീതാ ക്ലാസ് തുടങ്ങി. ആചാര്യ സുധീര്‍ ചൈതന്യയാണ് ക്ലാസ് നയിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ക്ലാസുകള്‍. കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തിലാണ് പരിപാടി. മേയ് ഏഴിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story