Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരമ്പാല പടയണി...

കുരമ്പാല പടയണി കളരിയിൽനിന്ന് പരിശീലനം നേടിയവരുടെ അരങ്ങേറ്റം ഇന്ന്​

text_fields
bookmark_border
പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ 2021ലെ അടവി മഹോത്സവത്തിന് മുന്നോടിയായി കുരമ്പാല പടയണികളരിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ക്ഷേത്രസന്നിധിയിൽ വെള്ളിയാഴ്ച നടക്കും. തപ്പുമേളം പഠിച്ച പത്തു കലാകാരന്മാരാണ് പുത്തൻകാവിൽ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടുവർഷത്തെ കഠിന പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം. അഞ്ച് വർഷത്തിലൊരിക്കലാണ് പടയണിയിൽ തുടങ്ങി ചൂരൽ ഉരുളിച്ചയിൽ അവസാനിക്കുന്ന അടവി മഹോത്സവം നടക്കുന്നത്. 2016ലെ അടവിയിൽ ചുവടുവെച്ച് വന്നവരും പുതുതായി രംഗത്തുവന്നവരും അടക്കം നൂറോളം കലാകാരന്മാരാണ് തപ്പുമേളം, കോലപ്പാട്ട് കോലംതുള്ളൽ, കോലമെഴുത്ത് വേലകളി തുടങ്ങി പടയണിയുമായി ബന്ധപ്പെട്ട എല്ലാ കലകളിലും പരിശീലനം നേടുന്നത്. പുതുതായി 50 പേർ കൂടി എത്തിയിട്ടുണ്ട്. പൈതൃകകലാകളരി ആശാൻ ടി.എസ്. രാധാകൃഷ്ണൻ നായരുടെ ശിഷ്യൻ നാരങ്ങാനം മനോജ് കുമാറിൻെറ ശിക്ഷണത്തിലാണ് തപ്പുമേളം പരിശീലനം പൂർത്തിയായത്.
Show Full Article
TAGS:LOCAL NEWS 
Next Story