Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറിൽ കടത്തിയ 25...

കാറിൽ കടത്തിയ 25 ലിറ്റർ വ്യാജമദ്യവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
പന്തളം: കാറിൽ കടത്തിയ 25 ലിറ്റർ വ്യാജമദ്യവുമായി ഒരാൾ പടിയിൽ. തിരുവല്ല താലൂക്ക് കടപ്ര വാലുപറമ്പിൽതാഴ്ച്ച വീട്ടിൽ ജിജോയെയാണ് (35) അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വ്യാജമദ്യം നൽകിയ കായംകുളം സ്വദേശി ഉദീഷിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഉദീഷ് നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ സഞ്ജീവ് കുമാറിൻെറ നേതൃത്വത്തിൽ തിരുവല്ല കടപ്ര തിക്കപുഴയിൽ വാഹനപരിശോധനക്കിടെയാണ് അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവൻറിവ് ഓഫിസർമാരായ രാധാകൃഷ്ണൻ, ശശിധരൻപിള്ള, സി.ഇമാരായ ബിനുരാജ്, പ്രവീൺ, സുഭാഷ്, കെ.എസ്. ശ്രീഅനന്ദ്, കെ. രാജീവ്, സജിമോൻ, രതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story