Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജാഗ്രത നിര്‍ദേശം:...

ജാഗ്രത നിര്‍ദേശം: മണിയാര്‍ ഡാം ഷട്ടര്‍ തുറക്കും

text_fields
bookmark_border
പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി മൂന്നും നാലും ഷട്ടറുകൾ െവള്ളിയാഴ്ച പുലർച്ച അഞ്ചിന് നിയന്ത്രിത രീതിയിൽ ഉയർത്തും. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ (പരമാവധി ബഹിർഗമന ജലം 45 മീറ്റർ ക്യൂബ്/സെക്കൻഡ്) പമ്പയാറ്റിലെയും കക്കാട്ടാറിലെയും ജലനിരപ്പ് ശരാശരി ഒരു മീറ്ററിൽ താഴെ ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിൻെറയും തീരുത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികൾ ജാഗ്രത പാലിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും വേണമെന്ന് കലക്ടർ പി.ബി. നൂഹ് അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം പത്തനംതിട്ട: വടശേരിക്കര പഞ്ചായത്തിൻെറ പരിധിയിൽ വൈദ്യുതി ലൈനിനും വീടുകൾക്കും അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര നിർമാണകളരി വള്ളിക്കോട്: വള്ളിക്കോട് വായനശാലയുടെ നേതൃത്വത്തിൽ യുവത, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര നിർമാണകളരി സംഘടിപ്പിക്കുന്നു. നാല്, അഞ്ച്, ആറ് തീയതികളിൽ വായനശാല അങ്കണത്തിൽ നടക്കുന്ന ചലച്ചിത്ര നിർമാണകളരിയുടെ ഭാഗമായി ക്ലാസുകൾ, ഹ്രസ്വചിത്ര നിർമാണം, പ്രദർശനം എന്നിവ സംഘടിപ്പിക്കും. നാലിന് രാവിലെ 9.30ന് ചലച്ചിത്ര ഛായാഗ്രാഹകൻ ജെമിൻ ജോം അയ്യനേത്ത് ഉദ്ഘാടനം ചെയ്യും. വള്ളിക്കോട് മോഹൻകുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികൾക്കായുള്ള സിനിമ പഠനവും തിരക്കഥ രചനയും നടക്കും. അഞ്ചിന് കുട്ടികൾ തന്നെ രചിച്ച തിരക്കഥയെ ആസ്പദമാക്കിയുള്ള ഹ്രസ്വ ചിത്രത്തിൻെറ ചിത്രീകരണം. ആറിന് രാവിലെ ഒമ്പതിന് കുട്ടികൾ തയാറാക്കിയ ഹ്രസ്വചിത്രത്തിൻെറ പ്രദർശനവും ചർച്ചയും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം ഡോ. എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്യും. കോട്ടാങ്ങൽ ഗവ. ആയുർവേദ ആശുപത്രി വികസനം: മാസ്റ്റർ പ്ലാൻ സമർപ്പിക്കും ചുങ്കപ്പാറ: കോട്ടാങ്ങൽ ഗവ. ആയുർവേദ ആശുപത്രി സമഗ്രവികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാർ, എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർക്ക് നൽകാൻ വികസനസമിതി യോഗത്തിൽ തീരുമാനം. ആശുപത്രി ശുചിമുറി നവീകരണം, കെട്ടിടം സീലിങ് ചെയ്യൽ, സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ ഗ്രില്ല് പിടിപ്പിക്കൽ, രോഗികൾക്ക് ഇരിപ്പിടം ലഭ്യമാക്കൽ, ഫാൻ സ്ഥാപിക്കൽ, യു.പി.എസ്, പ്രിൻറർ ലഭ്യമാക്കൽ, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ സി.ആർ. വിജയമ്മ, ജോസി ഇലഞ്ഞിപ്പുറം, ഇ.കെ. അജി, എബിൻ ബാബു ആയുർവേദ മെഡിക്കൽ ഓഫിസർ അർച്ചന, സമിതി അംഗങ്ങളായ എം.എം. ഖാൻ റാവുത്തർ, എം.കെ.എം. ഹനീഫ, കൊച്ചുമോൻ വടക്കേൽ, ഹരികുമാർ, ദാസ്, അലിയാർ കച്ചാനിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story