Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

പറക്കോട്-ചിരണിക്കൽ-കൊടുമൺ പാത തകർന്നിട്ട് വർഷങ്ങൾ

text_fields
bookmark_border
അടൂർ: പറക്കോട്ടുനിന്ന് ജില്ല ആസ്ഥാനത്തേക്കുള്ള എളുപ്പമാർഗമായ പറക്കോട്-ചിരണിക്കൽ-കൊടുമൺ പാത സഞ്ചാരയോഗ്യമാക്കിയില്ല. പാത പൂർണമായി തകർന്നിട്ട് വർഷത്തിലേറെയായി. മൂന്ന് കി.മീറ്ററുള്ള പറക്കോട് ഗവ. എൽ.പി.എസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ചിരണിക്കൽ കവല, ജല അതോറിറ്റി ശുദ്ധീകരണ പ്ലാൻറ്, എം.ജി.എം സ്കൂൾ എന്നിവക്കു സമീപമാണ് പാത കൂടുതൽ തകർന്നത്. ചിരണിക്കൽ ജലശുദ്ധീകരണ പ്ലാൻറ് മുതൽ കൊടുമൺ വരെ ഡക്റ്റയിൽ അയൺ പൈപ്പിടാൻ കുഴിച്ചത് മണ്ണിട്ടു നിരപ്പാക്കാത്തത് ഗതാഗതത്തിനും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ടാറിട്ട റോഡിനു സമാന്തരമായി വശങ്ങളിൽ മൺകൂനയാണ്. പറക്കോട്ടുനിന്ന് കൊടുമൺ, ചന്ദനപ്പള്ളി, കൈപ്പട്ടൂർ, പത്തനംതിട്ട, അങ്ങാടിക്കൽ, കൂടൽ വള്ളിക്കോട്, പ്ലാേൻറഷൻ കോർപറേഷൻ കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലേക്കു പോകാൻ ആയിരക്കണക്കിനാളുകൾ ഈ റോഡ് ഉപയോഗിക്കുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുമുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ് ഡിവിഷൻ പരിധിയിലുള്ള റോഡ് വികസിപ്പിച്ച് ശബരിമല പാതയാക്കുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. പാത സഞ്ചാരയോഗ്യമാക്കാത്തതിനാൽ ചില സ്വകാര്യ ബസുകൾ സർവിസ് നിർത്താൻ ഒരുങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story