Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right18 ലിറ്റർ വിദേശമദ്യം...

18 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചയാളെ പിടികൂടി

text_fields
bookmark_border
തിരുവല്ല: വിൽപനക്കായി വീട്ടിലും കാറിലുമായി 18 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചയാളെ എക്സൈസ് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടി. കുറ്റൂർ വഞ്ചിമല വീട്ടിൽ അനിൽകുമാറാണ് (മൊട്ടക്കുഞ്ഞ് -47) അറസ്റ്റിലായത്. കുറ്റൂർ-വള്ളംകുളം റോഡിൽ പുലിയപ്പാറ റെയിൽവേ അടിപ്പാതക്ക് സമീപത്തെ വീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. പ്രതിയുടെ കാറിൽനിന്നും വീട്ടിൽനിന്നും 500 ലിറ്ററി‍ൻെറ 30 കുപ്പി ബ്രാൻഡിയും ഒരു ലിറ്ററിൻെറ മൂന്ന് കുപ്പി റമ്മും ഉൾെപ്പടെ 33 കുപ്പികളിലായി സൂക്ഷിച്ച മദ്യവും കാറും 1000 രൂപയും പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർമാരായ ബി. ബിജു, മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ സി.ഇ.ഒമാരായ വി.കെ. സുരേഷ്, വിമൽ കുമാർ, ഹരീഷ് കുമാർ, ഡ്രൈവർ ആൻറണി എന്നിവർ ചേർന്നാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story