Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറേഷന്‍ വിതരണം:...

റേഷന്‍ വിതരണം: ജില്ലക്ക്​ 3982 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം

text_fields
bookmark_border
പത്തനംതിട്ട: ഏപ്രിൽ മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 3456.878 മെട്രിക് ടണ്‍ അരിയും 52 5.762 മെട്രിക് ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 3982.640 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കിലോക്ക് രണ്ടുരൂപ നിരക്കില്‍ നാല് കിലോ അരിയും ഒരുകിലോ ഗോതമ്പും എ.എ.വൈ കാര്‍ഡുകള്‍ക്ക് (മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ഈ മാസം ലഭിക്കും. മുന്‍ഗണന-ഇതര-സബ്‌സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (നീല കാര്‍ഡ്) ഓരോ അംഗത്തിനും നാല് രൂപ നിരക്കില്‍ രണ്ട് കിലോ അരിയും 17രൂപ നിരക്കില്‍ പരമാവധി മൂന്ന് കിലോ ആട്ടയും സ്റ്റോക്കിൻെറ ലഭ്യത അനുസരിച്ച് ലഭിക്കും. മുന്‍ഗണന-ഇതര-നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപ നിരക്കില്‍ അരിയും 17 രൂപ നിരക്കില്‍ ആട്ടയും ഉള്‍പ്പെടെ അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് നാല് ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 34 രൂപ നിരക്കില്‍ മാസത്തിൻെറ ആദ്യദിവസം മുതല്‍ തന്നെ ലഭിക്കും. ഇതിനുപുറമെ, പ്രളയത്തോടനുബന്ധമായി അനുവദിച്ച നോണ്‍-സബ്‌സിഡി മണ്ണെണ്ണ ലിറ്ററിന് 40 രൂപ നിരക്കില്‍ അഞ്ച് ലിറ്റര്‍ വരെ ലഭിക്കും. എ.എ.വൈ കാര്‍ഡിനു മാത്രം 21രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാര വിഹിതവുമുണ്ട്. സമാധാനപരമായി തെരഞ്ഞെടുപ്പിന് സഹായിച്ചവര്‍ക്ക് കലക്ടര്‍ നന്ദിപറഞ്ഞു പത്തനംതിട്ട: ജില്ലയില്‍ സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ പി.ബി നൂഹ് നന്ദി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, വോട്ടര്‍മാര്‍, പൊതുജനങ്ങള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്. ആത്മാര്‍ഥതയോടെ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിച്ച മുഴുവന്‍ ജീവനക്കാരെയും കലക്ടര്‍ അഭിനന്ദിച്ചു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് മുന്നോട്ടുപോയത് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ ബോധവത്കരണ പദ്ധതിയായ സ്വീപ് പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിന് കാരണമായതെന്ന് കലക്ടര്‍ വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story