Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക്സഭ...

ലോക്സഭ തെരഞ്ഞെടുപ്പില്‍ താരമായി പോള്‍ മാനേജര്‍ ആപ്

text_fields
bookmark_border
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് നടപടി കാര്യക്ഷമമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് പോള്‍ മാനേ ജര്‍ മൊബൈല്‍ ആപ്. തെരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലും നടക്കുന്ന കാര്യങ്ങള്‍ ജില്ല തലത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍നിന്ന് നേരിട്ട് നിരീക്ഷിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായകമായത് ഈ ആപ്പാണ്. ഈ മൊബൈല്‍ ആപ്പിനെ കേരള പോള്‍സ് എന്ന പേരില്‍ തയാറാക്കിയ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ജില്ലതലത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചത്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍, ജില്ല ഇലക്ഷന്‍ ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ലൈവായി ഇത് നിരീക്ഷിക്കാന്‍ കഴിയുംവിധമായിരുന്നു സംവിധാനം. പോളിങ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നത് മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങള്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ് വഴി ലഭ്യമായിരുന്നു. വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ട സമയം, ബൂത്തില്‍ എത്തിയ സമയം എന്നിങ്ങനെ 19 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഫീഡ് ചെയ്യാനുള്ള സംവിധാനം ആപ്പിലുണ്ട്. കൂടാതെ, വോട്ടെടുപ്പിന് തടസ്സങ്ങള്‍ നേരിട്ടാലും ആപ് മുഖേന അറിയാന്‍ കഴിഞ്ഞു. ഓരോ മണിക്കൂര്‍ ഇടവിട്ട് എത്ര പുരുഷന്മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ വോട്ട് ചെയ്തുവെന്ന വിവരങ്ങള്‍ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് അറിയാനും വോട്ടെടുപ്പിൻെറ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് എത്രപേര്‍ വരിനില്‍ക്കുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായ സമയം, ആകെ പോള്‍ചെയ്ത വോട്ട് എന്നിവ ഓരോ ബൂത്തില്‍നിന്ന് ആപ്പില്‍ അപ്ലോഡ് ചെയ്തിരുന്നു. പ്രിസൈഡിങ് ഓഫിസറോ ഫസ്റ്റ് പോളിങ് ഓഫിസറോ ആണ് ബൂത്തുകളില്‍നിന്ന് ഈ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത്. ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടാന്‍ ഇടയാക്കാവുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര പരിഹാരത്തിനുള്ള സംവിധാനവും ആപ്പിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story