Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുറമ്പോക്കിൽനിന്ന...

പുറമ്പോക്കിൽനിന്ന തേക്കുമരം മുറിച്ചുകടത്തി

text_fields
bookmark_border
വടശ്ശേരിക്കര: യതായി പരാതി. അത്തിക്കയം വന്നിരപ്പൻമൂഴിക്ക് സമീപം പമ്പാനദിയുടെ തീരത്തുനിന്ന 100 ഇഞ്ചിലേറെ വണ്ണം വ രുന്ന തേക്കുമരം റവന്യൂ, വില്ലേജ് അധികൃതരുടെ ഒത്താശയോടെ തടിവ്യാപാരി മുറിച്ചുകടത്തിയതായാണ് പരാതി. സ്വകാര്യ വ്യക്തിയുടെ വസ്തുവിന് താഴെ ആറ്റു പുറമ്പോക്കിൽനിന്ന തേക്കുമരം വെട്ടിക്കടത്താൻ പ്രളയത്തിന് മുമ്പ് മുതലേ നീക്കം ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് അന്നത്തെ വില്ലേജ് അധികൃതർ ഈ ശ്രമത്തിനു തടയിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നിലവിലെ വില്ലേജ് ഓഫിസർ പുറമ്പോക്കിലെ തടി മുറിക്കാൻ അനുമതി കൊടുത്തതായാണ് പറയപ്പെടുന്നത്. തടി മുറിക്കാൻ നീക്കം നടക്കുന്നതറിഞ്ഞ അത്തിക്കയത്തെ ചില പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചുവെങ്കിലും ബുധനാഴ്ച പകൽ കച്ചവടക്കാർ തടി മുറിച്ചുകടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story