Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം കൊട്ടാരം...

പന്തളം കൊട്ടാരം പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ടു

text_fields
bookmark_border
പന്തളം: പന്തളം കൊട്ടാരം പ്രതിനിധികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെയാണ് കൊട്ടാരം നിർവാഹക സംഘം പ്രതിനിധികളായ പ്രസിഡൻറ് പി.ജി. ശശികുമാരവർമ, സെക്രട്ടറി പി.എൻ. നാരായണവർമ, ദീപ വർമ, ശബരിമല തന്ത്രി മഹേഷ് മോഹനര്, സുപ്രീംകോടതി അഭിഭാഷകൻ സായിദീപ്ത് എന്നിവരുമായി ശബരിമല യുവതി പ്രവേശന വിഷയം ചർച്ചചെയ്തതെന്ന് സെക്രട്ടറി പി.എൻ. നാരായണവർമ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും വീണ്ടും അധികാരത്തിലെത്തിയാൽ ആചാരാനുഷ്ടാനങ്ങൾക്ക് ഭരണഘടനാപരമായ സുരക്ഷിതത്വം ഉറപ്പുനൽകാനാവശ്യമായ നടപടി ഉണ്ടാകുമെന്നും മോദി ഉറപ്പുനൽകിയതായി സെക്രട്ടറി പറഞ്ഞു. ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് കൊട്ടാരം പ്രതിനിധികൾ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. അയ്യപ്പ വിശ്വാസികൾക്കുള്ള ആശങ്ക പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story