Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധ്യാപക സംഘടനകൾ വായ്​...

അധ്യാപക സംഘടനകൾ വായ്​ മൂടിക്കെട്ടി പ്രകടനം നടത്തി

text_fields
bookmark_border
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുകയും ഹയർ സെക്കൻഡറി മേഖലയെ ഇല്ലാതാക്കുകയും ചെയ്യുന്ന ഖാദർ കമീഷൻ റിപ്പോർട്ടിനെതിരെ ഹയർസെക്കൻഡറി സംരക്ഷണ സമിതിയുടെയും ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻെറയും നേതൃത്വത്തിൽ വിവിധ അധ്യാപക സംഘടനകൾ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം എഫ്.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബാബുജി വർഗീസ് ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ജോസ് പോൾ, സജി അലക്സാണ്ടർ, ജില്ല സെക്രട്ടറി ഹരികുമാർ, സ്മിജു ജേക്കബ്, സി.കെ. സജി, റോൺലി രാജു തോമസ്, പ്രിൻസ് സാമുവൽ, ജിജി സാം മാത്യു, അനില ജി. അലക്സ്, വി.ടി. മിേൻറാ, ബിജുകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story