Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമനക്കച്ചിറ ശ്രീനാരായണ...

മനക്കച്ചിറ ശ്രീനാരായണ സമ്മേളനം

text_fields
bookmark_border
തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻെറ ആഭിമുഖ്യത്തിലുള്ള മനക്കച്ചിറ ശ്രീനാരായണ കൺവെൻഷൻെറ രണ്ടാംദിവസത് തെ സമ്മേളനം എസ്എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ മാറ്റമുണ്ടാകണമെങ്കിൽ വിശ്വാസങ്ങളിലും അറിവിലും പരിവർത്തനം ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജു പുളിക്കലേടത്ത് പറഞ്ഞു. കുടുംബത്തിൽ ഉണ്ടാകേണ്ട ഊഷ്മളമായ സ്നേഹബന്ധങ്ങൾ കുറഞ്ഞു വരുകയാണ്. പ്രായമായ അച്ഛനമ്മമാരെ നടതള്ളുന്ന ശീലം സമൂഹത്തിന് വെല്ലുവിളിയാകുന്നു. ഗുരുവിൻെറ കൃതികളിലൂടെ ഗുരുവിനെ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രൻ എഴുമറ്റൂർ അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധർമം മഠാധിപതി സ്വാമി ശിവബോധാനന്ദ ഭദ്രദീപപ്രകാശനം നടത്തി. ബിജു ഇരവിപേരൂർ, അനിൽ എസ്. ഉഴത്തിൽ, പി.എസ്. വിജയൻ, എൻ. ചന്ദ്രൻ, സുധാഭായ് എന്നിവർ സംസാരിച്ചു. മുൻകാല യൂനിയൻ ഭാരവാഹികളായ സി.കെ. ഭാസ്‌കരൻ, കെ.കെ. സുകുമാരൻ കോയിത്തോട്ടത്തിൽ, എൻസൈക്ലോപീഡിയ ഡയറക്ടർ ഡോ. എ.ആർ. രാജൻ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story