Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോട്ടുയന്ത്രങ്ങളുടെ...

വോട്ടുയന്ത്രങ്ങളുടെ കമീഷനിങ്​ വിലയിരുത്തി

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലേക്ക് റിസർവ് ചെയ്ത ഇ.വി.എം, വിവിപാറ്റ് മെഷ ീനുകളുടെ കമീഷനിങ് വോട്ടെണ്ണൽ കേന്ദ്രവും പോളിങ് സാമഗ്രി വിതരണ കേന്ദ്രവുമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം സന്ദർശിച്ച് കലക്ടറും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുമായ പി.ബി. നൂഹ് വിലയിരുത്തി. രണ്ടാംഘട്ട തരംതിരിക്കലിനും കമീഷനിങ്ങിനും ശേഷം 250ഓളം മെഷീനുകളിൽ അപാകത കണ്ടെത്തിയിരുന്നു. ജില്ലയിലെ 1077 ബൂത്തുകളിലേക്കുള്ള 1264 മെഷീനുകളിൽ 250ഓളം മെഷീനുകളിലാണ് പ്രശ്നം കണ്ടത്. ഇതേ തുടർന്ന് അധികമായി 300ഓളം വിവിപാറ്റ് മെഷീനുകളും കൺേട്രാൾ യൂനിറ്റുകളും എത്തിച്ചു. പുതുതായി എത്തിച്ച വോട്ടുയന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധന നടന്നു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു പത്തനംതിട്ട: വോട്ടർ ബോധവത്കരണത്തിൻെറ ഭാഗമായി സജ്ജമാക്കിയ വോട്ട് സ്മാർട്ട് ആപ്പിലെ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം ജില്ല പൊലീസ് മേധാവി ജി. ജയദേവും കലക്ടർ പി.ബി. നൂഹും ചേർന്നു വിതരണം ചെയ്തു. ഒന്നാം സ്ഥാനം ഇടയാറന്മുള സ്വദേശി ഗീത രാജേന്ദ്രനും രണ്ടാം സ്ഥാനം പത്തനംതിട്ട തുമ്പമൺ സ്വദേശിയായ വിദ്യാർഥിനി മെർലിൻ തമ്പിയും കരസ്ഥമാക്കി. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2500 രൂപയും വിജയികൾക്ക് നൽകി. ഏപ്രിൽ 23 വരെയാണ് ക്വിസ് മത്സരം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ദിവസേന രാത്രി ആറു മുതൽ ഒമ്പത് വരെ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ എല്ലാ ദിവസവും രാത്രി 10ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് ശതമാനം പ്രവചിക്കുന്നവർക്ക് 25,000 രൂപ സമ്മാനം നേടാം. മത്സര വിജയികൾക്കുള്ള സമ്മാനം തൊട്ടടുത്ത ദിവസം കലക്ടറേറ്റിൽ നൽകും. തെരഞ്ഞെടുപ്പ് പരാതികൾ ഫോണിൽ അറിയിക്കാം പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാതികൾ ഫോണിൽ വിളിച്ചറിയിക്കാൻ സംവിധാനമൊരുക്കി ജില്ല ഭരണകൂടം. പരാതികളും സംശയങ്ങളും 04682320942, 2320943 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. 24 മണിക്കൂറും സേവനം ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story