Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെക്കേക്കര നിവാസികളുടെ ...

തെക്കേക്കര നിവാസികളുടെ കുടിവെള്ളപ്രശ്​നത്തിന്​ പരിഹാരമായില്ല

text_fields
bookmark_border
പന്തളം: തെക്കേക്കര നിവാസികളുടെ കുടിവെള്ളപ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. ഉയർന്ന പ്രദേശമായ ഭഗവതിക്കുംപടിഞ ്ഞാറ് വാർഡിൽ അഞ്ചുദിവസമായി വെള്ളം കിട്ടാനില്ല. തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവകാലം കഴിഞ്ഞതോടെ പൈപ്പിൽ വീണ്ടും വെള്ളം എത്താതെയായി. ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങിയപ്പോഴാണ് പൊട്ടിയ പൈപ്പുകൾ വേഗം നന്നാക്കി കുടിവെള്ള വിതരണം പുനരാരംഭിച്ചത്. ഇപ്പോൾ വീണ്ടും പഴയപടിയായി. കുടിക്കാൻപോലും കിലോമീറ്റർ അകലെനിന്ന് വെള്ളം കൊണ്ടുവന്നാണ് ഇവർ ഉപയോഗിക്കുന്നത്. വാർഡുകളിൽ കിണറുകൾ തീരെ കുറവാണ്. ഉള്ള കിണറുകൾ വേനലിൻെറ ആരംഭത്തിൽത്തന്നെ വറ്റിവരണ്ടു. ജല അതോറിറ്റിയുടെ പൈപ്പ് വഴിയുള്ള ജലവിതരണം മാത്രമാണ് ആശ്രയം. ഭഗവതിക്കുംപടിഞ്ഞാറ് വാർഡിലെ നാനൂറോളം കുടുംബങ്ങളാണ് വെള്ളം കിട്ടാതെ നട്ടംതിരിയുന്നത്. തുമ്പമണ്ണിൽ പൈപ്പ് തകർന്ന ഭാഗം ഏപ്രിൽ ഒന്നിനുതന്നെ നന്നാക്കി ജലവിതരണം തുടങ്ങിെയന്നാണ് ജല അതോറിറ്റി പറയുന്നത്. തുമ്പമണ്ണിൽ ആറ്റുതീരത്തുള്ള കിണറ്റിൽനിന്നാണ് തുമ്പമൺ പഞ്ചായത്തിലേക്കും പന്തളം തെക്കേക്കര പഞ്ചായത്തിലേക്കും വെള്ളം പമ്പു ചെയ്യുന്നത്. ഇവിടെനിന്ന് വെള്ളം പമ്പു ചെയ്യുന്നുണ്ടെന്നും താഴ്ന്ന പ്രദേശത്തെ ഉപയോഗം കൂടിയതുകാരണമാണ് വെള്ളമെത്താത്തതെന്നും ജല വകുപ്പ് അധികാരികൾ പറഞ്ഞു. കിണറുകൾ വറ്റിവരണ്ടു പന്തളം: അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ തീരപ്രദേശങ്ങളിലെ കിണറുകൾ വറ്റിവരണ്ടു. ആറ്റിലേക്ക് മാലിന്യം തള്ളുന്നതുമൂലം ഉള്ള വെള്ളവും മലിനമാണ്. കൂടാതെ സാമൂഹികവിരുദ്ധർ വിഷപദാർഥങ്ങൾ കലർത്തി മീൻ പിടിക്കുന്നതും പതിവാക്കിയതോടെ വെള്ളം ഉപയോഗിക്കാൻ കഴിയാതെയായി. ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കണക്ഷൻ നൽകിയതിനു പുറമെ പൊതുടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, അടിക്കടി പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതിനാൽ ആ വഴിക്കും വെള്ളം ലഭ്യമല്ല. ചെറിയ മീനുകളും മറ്റ് ജലജന്യജീവികളും വെള്ളത്തിൽ കിടന്നു അഴുകി വെള്ളം മലിനമായി. വേനൽക്കാലത്ത് കിണറുകൾ വറ്റിവരളുമ്പോൾ കുളിക്കാനും അലക്കാനും അച്ചൻകോവിലായിരുന്നു തീരദേശവാസികൾക്ക് ശരണം. എന്നാൽ, മലിനമായ ആറ്റിലേക്ക് ഇറങ്ങാൻകൂടി ഇപ്പോൾ ആളുകൾക്ക് ഭയമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story