Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിലെ ആദ്യ...

പത്തനംതിട്ടയിലെ ആദ്യ 'അക്ഷരവീടി'ന് സ്വാഗതസംഘമായി

text_fields
bookmark_border
പന്തളം: ജില്ലയിലെ ആദ്യ 'അക്ഷരവീടി'ന് സ്വാഗതസംഘമായി. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയരംഗത് തെ ആഗോളസ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കലാ-കായിക രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന അംഗീകാരമാണ് 'അക്ഷരവീട്'. ജില്ലയിൽ പന്തളം കുരമ്പാലയിൽ സുനു സാബുവിനാണ് ആദ്യ 'അക്ഷരവീട്' നൽകുന്നത്. ക്ലാസിക്കൽ നൃത്തയിനത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നത നിലവാരം പുലർത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയായ സുനു ശരീരത്തിൽ ഇൻസുലിൻ ഉപകരണം ഘടിപ്പിച്ചാണ് നൃത്തവേദികളിൽ തിളങ്ങുന്നത്. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം നിലച്ചതോടെയാണ് സുനു ഉപകരണത്തിൻെറ സഹായത്തോടെ കലാരംഗത്ത് ഉന്നതിയിലേക്ക് കുതിക്കുന്നത്. സ്വാഗതസംഘം രൂപവത്കരണ യോഗം പന്തളം നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി ഉദ്ഘാടനം ചെയ്തു. മാധ്യമം കോട്ടയം റീജനൽ മാനേജർ കെ.വി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ, നഗരസഭ വൈസ് ചെയർമാൻ ആർ. ജയൻ, നഗരസഭ അംഗങ്ങളായ അജിതകുമാരി, ശ്രീകുമാരി, മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, ജില്ല രക്ഷാധികാരി പി.എ. ബഷീർ ഫാറൂഖി, ജില്ല കോഓഡിനേറ്റർ ഹസൻകുഞ്ഞ്, ഏരിയ കോഓഡിനേറ്റർ അബ്ദുൽ ഖാദർ, ഏരിയ പ്രസിഡൻറ് അഷറഫ് അലി, പരസ്യവിഭാഗം മാനേജർ ഷാനവാസ്, ബി.ഡി.ഒ അൻവർ ബാഷ, സി.ഡി.ഒ അജ്മൽ, സുനുവിൻെറ നൃത്താധ്യാപിക നാഗലക്ഷ്മി എന്നിവർ സംസാരിച്ചു. 'അക്ഷരവീട്' പ്രോജക്ട് കോഓഡിനേറ്റർ റബീഹ് പദ്ധതി വിശദീകരിച്ചു. പന്തളം ലേഖകൻ ബിനോയ് വിജയൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story